കൊച്ചി : തന്റെ സിനിമ തനിക്ക് ശരിയെന്ന് തോന്നുന്ന എവിടെയും പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശരി. കലാകാരന്മാര് വിഷാദരോഗം വന്ന് മരിക്കുന്ന കാലമാണിത്. കല എന്നത് മറ്റുള്ളവര്‍ക്ക് പ്രതീക്ഷ നല്കാന് കൂടിയാണ്. തന്റെ ആര്‍ജവത്തെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യരുത്.
സിനിമ എന്നത് പണമുണ്ടാക്കാനുള്ള ഉപാധിയല്ല. എന്റെ കാഴ്ചപ്പാട് വ്യക്തമാക്കാനുള്ള മാധ്യമമാണ്. ഇന്നു മുതല്‍ താന്‍ സ്വതന്ത്ര സംവിധായകനാണെന്നും ലിജോ ജോസ് ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ