നടൻ അബിയുടെ പിതാവ് ബാവ ഖാന്‍ അന്തരിച്ചു

കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും എൻ ജി ഒ  ഫ്രണ്ട് സ്ഥാപക പ്രസിഡൻറുമായിരുന്നു
നടൻ അബിയുടെ പിതാവ് ബാവ ഖാന്‍ അന്തരിച്ചു

കൊച്ചി: അന്തരിച്ച നടൻ അബിയുടെ പിതാവ് എം ബാവ ഖാന്‍(93) നിര്യാതനായി. പൊതുരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ബാവ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും എൻ ജി ഒ  ഫ്രണ്ട് സ്ഥാപക പ്രസിഡൻറുമായിരുന്നു. ഇന്ന് ഉച്ചക്ക് പെരുമറ്റം ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.

15വർഷം മൂവാറ്റുപുഴ സെൻട്രൽ ജമാഅത്ത് പ്രസിഡൻറും എം.ഇ.എസ്, ജമാഅത്ത് കൗൺസിൽ എന്നിവയുടെ ജില്ലാ വൈസ് പ്രസിഡൻറുമായി സേവനമനുഷ്​ഠിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിൽ സീനിയർ സൂപ്രണ്ട് ആയാണ് വിരമിച്ചത്.

ഭാര്യ: എഴുത്താനിക്കാട്ട് ഉമ്മാക്കുഞ്ഞ് (ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിട്ട. സൂപ്രണ്ട്). അമീർ നവാസ് (ബിസിനസ്), ക്ലീൻ കേരളാ മിഷൻ മുൻ മാനേജിംഗ് ഡയറക്റും ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറും കുടുംബശ്രീ കോ- കോർഡിനേറ്ററുമായിരുന്ന കബീർ ബി. ഹാറൂൺ, റസിയ എന്നിവർ മറ്റു മക്കളാണ്. മരുമക്കൾ: ഷെറീന അമീർനവാസ്, ജുബിന കബീർ, സുനില ഹബീബ്, റ്റി. എ. ഷംസുദ്ദീൻ. ചലച്ചിത്ര താരം ഷൈൻ നിഗം പേരക്കുട്ടിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com