സുശാന്തിനായി 550 കുടുംബങ്ങളെ ഏറ്റെടുത്ത് ഭൂമി പട്‌നേക്കര്‍; ഏക് സാത്ത് ഫൗണ്ടേഷന്റെ സഹായമെത്തുന്നത് 3400 വീടുകളിലേക്ക്  

എക് സാത്ത്: ദി എര്‍ത്ത് ഫൗണ്ടോഷന് ഒപ്പം ചേര്‍ന്നാണ് ഭുമി സഹായമെത്തിക്കുന്നത്
സുശാന്തിനായി 550 കുടുംബങ്ങളെ ഏറ്റെടുത്ത് ഭൂമി പട്‌നേക്കര്‍; ഏക് സാത്ത് ഫൗണ്ടേഷന്റെ സഹായമെത്തുന്നത് 3400 വീടുകളിലേക്ക്  

പ്രിയപ്പെട്ട സുഹൃത്തും സഹതാരവുമായ സുശാന്ത് സിങ്ങിന്റെ ഓര്‍മ്മയില്‍ 550 പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാനൊരുങ്ങി നടി ഭൂമി പട്‌നേക്കര്‍. ഏക് സാത്ത്: ദി എര്‍ത്ത് ഫൗണ്ടോഷന് ഒപ്പം ചേര്‍ന്നാണ് ഭുമി സഹായമെത്തിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. 

' എന്റെ സുഹൃത്തിന്റെ ഓര്‍മ്മയ്ക്കായി എക് സാത്ത് ഫൗണ്ടേഷന്‍ വഴി 550 വീടുകളില്‍ ഞാന്‍ ഭക്ഷണമെത്തിക്കും. എല്ലാവരോടും നമുക്ക് സ്‌നേഹവും സാഹോദര്യവും കാണിക്കാം, അതാണല്ലോ ഇപ്പോള്‍ വേണ്ടതും', ഭൂമി കുറിച്ചു. 

സംവിധായകന്‍ അഭിഷേക് കപൂറിന്റെ ഭാര്യ പ്രഗ്യാ കപൂര്‍ ആണ് എന്‍ജിഒ നടത്തുന്നത്. 3400 കുടുംബങ്ങള്‍ക്കാണ് ഇവര്‍ ഇതുവഴി സഹായമെത്തിക്കുന്നത്. സുശാന്തിനെയും അദ്ദേഹത്തിന്റെ കഴിവുകളെയും ആദരിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം ചെയ്തതും നേടിയതും നിലകൊണ്ടതുമെല്ലാം ഇതുവഴി ആഘോഷിക്കുകയാണെന്നും പ്രഗ്യാ പറഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com