'ഇതൊരു ടിക് ടോക്ക് ആപ്പ് മാത്രമാണ്', 15 ലക്ഷം ഫോളോവേഴ്സിന് ഗുഡ് ബൈ പറഞ്ഞ് സൗഭാഗ്യ

ടിക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്
'ഇതൊരു ടിക് ടോക്ക് ആപ്പ് മാത്രമാണ്', 15 ലക്ഷം ഫോളോവേഴ്സിന് ഗുഡ് ബൈ പറഞ്ഞ് സൗഭാഗ്യ

ടിക് ടോക്ക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതിനുപിന്നാലെ തന്റെ ടിക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളായ സൗഭാ​ഗ്യ ടിക് ടോക്കിൽ ഏറെ ശ്രദ്ധേയയായിരുന്നു.

അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനുള്ള കൺഫർമേഷൻ മെസേജിന്റെ സ്ക്രീൻഷോട്ടോടെയാണ് ഇക്കാര്യം സൗഭാ​ഗ്യ ആരാധകരെ അറിയിച്ചത്.ടിക് ടോക്കിൽ നിലവിൽ 15 ലക്ഷം പേരാണ് സൗഭാഗ്യയെ പിന്തുടർന്നിരുന്നത്.

"ടിക്ടോക്കിനും 1.5 മില്യൻ ഫോളോവേഴ്സിനും ഗുഡ് ബൈ, ഈ നിരോധനം എന്നെ തകർത്തോ എന്നു ചോദിച്ചവരോട്, ഇതൊരു ടിക് ടോക്ക് ആപ്പ് മാത്രമാണ്, സൗഭാഗ്യ വെങ്കിടേഷ് അല്ല. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം എന്തും ഒരു മാധ്യമവും പ്ലാറ്റ്‌ഫോമും ആകാം" സ്ക്രീൻ ഷോട്ടിനൊപ്പം സൗഭാഗ്യ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com