'മറ്റെന്തിനെക്കാളും പ്രധാനം നമുക്ക് ചുറ്റുമുള്ളവരുടെ ആരോ​ഗ്യം'; ടൊവീനോ ചിത്രത്തിന്റെ റീലീസ് മാറ്റി

“കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് " -ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്.ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങൾക്കു ഈ സിനിമ
'മറ്റെന്തിനെക്കാളും പ്രധാനം നമുക്ക് ചുറ്റുമുള്ളവരുടെ ആരോ​ഗ്യം'; ടൊവീനോ ചിത്രത്തിന്റെ റീലീസ് മാറ്റി

കൊച്ചി​: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ 'കിലോമീറ്റേഴ്​സ്​ ആൻഡ്​ കിലോമീറ്റേഴ്​സ്'​ എന്ന മലയാള സിനിമയുടെ റിലീസ്​ തീയതി മാറ്റി. ​ടൊവീനോ നായകനാകുന്ന ചിത്രം മാർച്ച്​ 12നായിരുന്നു തിയറ്ററുകളി​ലെത്തേണ്ടിയിരുന്നത്​.

ടൊവീനോ തന്നെയാണ്​ റിലീസ്​ മാറ്റിയ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്​. ഗോപി സുന്ദറും ​ടൊവീനോയും നിർമിക്കുന്ന ചിത്രം ജിയോ ബേബിയാണ്​ സംവിധാനം ചെയ്യുന്നത്​.

ടൊവിനോയുടെ കുറിപ്പിന്റെ പൂർണരൂപം

COVID-19 ന്റെ‌ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിംഗുകളും ഒഴിവാക്കുക എന്നതാണെന്നു‌ തിരിച്ചറിഞ്ഞു കൊണ്ട്
നമ്മുടെ പുതിയ സിനിമ -
“കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് " -ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്.
ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങൾക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്.
നിപ്പയെ ചെറുത്ത് തോല്പിച്ച് ലോകത്തിനു തന്നെ‌ മാതൃകയായ‌ നമ്മൾ ഈ വെല്ലുവിളിയും അതിജീവിക്കും.
ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ‌ സംരക്ഷിക്കാം..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com