'ഈ കണ്ടുമുട്ടല്‍ സൂപ്പര്‍ സ്‌പെഷ്യല്‍'; സുരേഷ് റെയ്‌നയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍

റെയ്‌നയ്‌ക്കൊപ്പമുള്ള ചിത്രം ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച് താരം തന്നെയാണ് സന്തോഷം പങ്കുവെച്ചത്
'ഈ കണ്ടുമുട്ടല്‍ സൂപ്പര്‍ സ്‌പെഷ്യല്‍'; സുരേഷ് റെയ്‌നയ്‌ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍

ലയാളത്തിന്റെ മാത്രല്ല, തമിഴ് സിനിമ ലോകത്തും ബോളിവുഡ് സിനിമ ലോകത്തുമെല്ലാം ദുല്‍ഖര്‍ സല്‍മാന് ആരാധകര്‍ ഏറെയാണ്. ഹിന്ദിയില്‍ രണ്ട് സിനിമയിലൂടെ തന്നെ ശക്തമായ ഫാന്‍ബേസ് ഉണ്ടാക്കാന്‍ താരത്തിനായിട്ടുണ്ട്. ഇപ്പോള്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം. ചെന്നൈയില്‍ വെച്ചാണ് ഡിക്യു റെയ്‌നയുമായി കൂടിക്കാഴ്ച നടത്തിയത്. റെയ്‌നയ്‌ക്കൊപ്പമുള്ള ചിത്രം ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച് താരം തന്നെയാണ് സന്തോഷം പങ്കുവെച്ചത്. 

താന്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ആരാധകനാണെന്നും അതിനാല്‍ ഈ കണ്ടുമുട്ടല്‍ സ്‌പെഷ്യല്‍ ആണെന്നുമാണ് താരം കുറിക്കുന്നത്. നടന്‍ വിക്രം പ്രഭുവും ഇരുവര്‍ക്കുമൊപ്പമുണ്ട്. 'സുരേഷ് റെയ്‌ന നിങ്ങളെ കാണാനായതില്‍ സന്തോഷമുണ്ട്. നിങ്ങളൊരു ജെന്റില്‍മാനാണ്. ഞാന്‍ അഭിനയിച്ച സോയ ഫാക്ടറിനെക്കുറിച്ച് പറഞ്ഞതില്‍ സന്തോഷമുണ്ട്. ഞാനൊരു ചെന്നൈ സൂപ്പര്‍കിങ്‌സ് ആരാധകനാണ്. അതിനാല്‍ നിങ്ങളുമായുള്ള കണ്ടുമുട്ടല്‍ എക്‌സ്ട്രാ സ്‌പെഷ്യലാണ്. ഒരു ഫാന്‍ബോയി ആയി എന്നെ റെയിനയ്ക്ക് മുന്‍പ് അവതരിപ്പിക്കാതിരുന്നതിന് നന്ദി' താരം കുറിച്ചു.

ദുല്‍ഖറിന് 2020 വിജയത്തുടക്കമാണ്. മലയാളത്തില്‍ ഇറങ്ങിയ വരനെ ആവശ്യമുണ്ട്, തമിഴിലെ കണ്ണും കണ്ണും കൊള്ളൈയടിത്താന്‍ എന്നിവ വിജയമായിരുന്നു. ദുല്‍ഖറിന്റെ സ്വന്തം നിര്‍മാണകമ്പനിയായ വേഫെയര്‍ ഫിലിംസിന്റെ ആദ്യ റിലീസായിരുന്നു വരനെ ആവശ്യമുണ്ട്. പുറത്തിറങ്ങാനുള്ള കുറുപ്പും വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com