ഷൂട്ടിങ് കഴിഞ്ഞ് വിദേശത്തുനിന്നെത്തി; പ്രഭാസും പൂജാ ഹെഗ്‌ഡെയും ക്വാറന്റീനില്‍

ജോര്‍ജിയയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്
ഷൂട്ടിങ് കഴിഞ്ഞ് വിദേശത്തുനിന്നെത്തി; പ്രഭാസും പൂജാ ഹെഗ്‌ഡെയും ക്വാറന്റീനില്‍

ഹൈദരബാദ്: വിദേശത്തെ ഷൂട്ടിങ് കഴിഞ്ഞെത്തിയ തെലുങ്ക് സൂപ്പര്‍ താരം പ്രഭാസ് സ്വയം ക്വാറന്റീനില്‍. ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് താരം ക്വറന്റൈനില്‍ പ്രവേശിച്ചത്.  എല്ലാവരും കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിലാണ് താരം സ്വയം തീരുമാനമെടുത്തത്.

ജോര്‍ജിയയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. കെകെ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെയാണ് നായിക. പൂജയും ക്വറന്റൈനിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com