കൊക്കെയ്ൻ ഷമീറിന്റെ കാമുകി, അഞ്ചാം പാതിരയിലെ ‘വിക്കി മരിയ’ ഇവിടുണ്ട്; ചിത്രങ്ങൾ 

നടിയുടെ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഓണ്‍ലൈനിൽ ശ്രദ്ധനേടുന്നത്
കൊക്കെയ്ൻ ഷമീറിന്റെ കാമുകി, അഞ്ചാം പാതിരയിലെ ‘വിക്കി മരിയ’ ഇവിടുണ്ട്; ചിത്രങ്ങൾ 

കുഞ്ചാക്കോ ബോബൻ - മിഥുൻ മാനുവൽ തോമസ് കൂട്ടുകെട്ടിലൊരുങ്ങിയ ത്രില്ലർ ചിത്രമാണ് അഞ്ചാം പാതിര. തിയറ്ററുകളിൽ ഏറെ സ്വീകാര്യത ലഭിച്ച ചിത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ സമൂഹമാധ്യമങ്ങളിൽ തുടരുകയാണ്. ഇതിനിടെ ചിത്രത്തിൽ ചെറിയ വേഷത്തിലെത്തിയവരെ വരെ ആരാധകർ തിരഞ്ഞുപിടിക്കുന്നുമുണ്ട്. അൻവർ ഹുസൈനും ബെഞ്ചമിൻ ലൂയിസും റിപ്പർ രവിയും ആൻഡ്രുവും സൈക്കോ സൈമണും കൊക്കെയ്ൻ ഷമീറുമൊക്കെ നിറഞ്ഞ ആ നിരയിൽ എത്തിയ മറ്റൊരു താരമാണ് ആമിനി നിജാം. 

കൊക്കെയ്ൻ ഷമീറിന്റെ കാമുകിയായി വിക്കി മരിയ എന്ന കഥാപാത്രത്തെയാണ് ആമിനി ചിത്രത്തിൽ അവതരിപ്പിച്ചത്. സിനിമയിൽ ഒരു പ്രധാനപ്പെട്ട ഭാ​ഗത്താണ് വിക്കിയുടെ കടന്നുവരവ്. വിക്കി ശ്രദ്ധനേടിയതോടെ ആമിനിക്കായുള്ള തിരച്ചിലിലായി ഇന്റർനെറ്റ് ലോകം. നടിയുടെ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഓണ്‍ലൈനിൽ ശ്രദ്ധനേടുന്നത്.

തിരുവനന്തപുരം സ്വദേശിനിയാണ് 26കാരിയായ ആമിന നിജാം. എൻജിനീയറിങ് വിദ്യാർഥിനിയായ താരം അഭിനേതാക്കളെ തിരഞ്ഞുള്ള ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധനേടിയത്. തട്ടുംപുറത്ത് അച്യുതൻ, പതിനെട്ടാം പടി എന്നീ സിനിമകളിലും ചെറിയ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും സജീവമാണ് താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com