മമ്മൂട്ടി ചിത്രം ഓൺലൈൻ റിലീസിനെന്ന് പ്രചാരണം; പ്രതികരണവുമായി നിർമാതാക്കൾ 

മമ്മൂട്ടി ചിത്രം ഓൺലൈൻ റിലീസിനെന്ന് പ്രചാരണം; പ്രതികരണവുമായി നിർമാതാക്കൾ 

മമ്മൂട്ടി ചിത്രം വൺ ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുന്നു എന്ന തരത്തിൽ വാർത്തകൾ വന്നു

രാജ്യത്തിനൊപ്പം സിനിമ മേഖലയും ലോക്ക്ഡൗണിൽ ആയതോടെ പല സിനിമകളുടേയും റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്. തീയെറ്ററിൽ റിലീസ് ചെയ്താൽ മുടക്ക് മുതൽ തിരികെ കിട്ടുമോ എന്നും ആശങ്കപ്പെടുന്ന നിർമാതാക്കളുണ്ട്. ജയസൂര്യയുടെ സൂഫിയും സുജാതയും ഓൺലൈൻ റിലീസ് പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു. അതിന് പിന്നാലെ മമ്മൂട്ടി ചിത്രം വൺ ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുന്നു എന്ന തരത്തിൽ വാർത്തകൾ വന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കൾ. നിലവിലെ അനിശ്ചിതാവസ്ഥ മാറി വരുന്ന ഒരു സമയത്ത് തീയേറ്ററുകൾ വഴി തന്നെ വൺ റിലീസ് ചെയ്യുമെന്നാണ് ഇച്ചായീസ് പ്രൊഡക്ഷൻസ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന ചിത്രത്തെ ആരാധകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 

കുറിപ്പ് വായിക്കാം

പ്രിയപ്പെട്ടവരേ,

വൺ എന്ന സിനിമ OTT പ്ലാറ്റ്ഫോംസ് വഴി റിലീസ് ചെയ്യുന്നതല്ല എന്ന വസ്‌തുത ഔദ്യോഗികമായി അറിയിച്ചു കൊള്ളുന്നു. ലോകം നേരിടുന്ന ഈ മഹാമാരിയെ അതിജീവിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുന്ന ഈ അവസരത്തിൽ, നമ്മൾ നേരിടുന്ന എല്ലാ വെല്ലുവിളികളെയും സധൈര്യം നേരിട്ട് മുന്നണിയിൽ നിന്ന് പോരാടുന്ന എല്ലാവരെയും കൃതജ്ഞതയോടെ ഓർക്കുന്നു. ഈ അനിശ്ചിതാവസ്ഥ മാറി വരുന്ന ഒരു സമയത്ത് തീയേറ്ററുകൾ വഴി തന്നെ വൺ റിലീസ് ചെയ്യണമെന്നാണ് ഞങ്ങൾ പ്രത്യാശിക്കുന്നത്. അത് വരെ നമുക്കെല്ലാവർക്കും സർക്കാർ അനുശാസിക്കുന്ന എല്ലാ നിർദേശങ്ങളും പാലിച്ച് സുരക്ഷിതരായി ഇരിക്കാം. ടീം വൺ !

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com