വിജയ് രാഷ്ട്രീയത്തിലേക്ക്?; ഫാന്‍സ് അസോസിയേഷനെ പാര്‍ട്ടിയാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെന്ന് റിപ്പോര്‍ട്ട്

വിജയ് മക്കള്‍ യെക്കം എന്ന ഫാന്‍സ് അസോസിയേഷനാണ് രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാന്‍ പോകുന്നത്.
വിജയ് രാഷ്ട്രീയത്തിലേക്ക്?; ഫാന്‍സ് അസോസിയേഷനെ പാര്‍ട്ടിയാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് രാഷ്ട്രീയത്തിലേക്ക് എന്ന് റിപ്പോര്‍ട്ട്. ഫാന്‍സ് അസോസിയേഷന്റെ പേര് മാറ്റി രാഷ്ട്രീയ സംഘടനയാക്കി മാറ്റാന്‍ വിജയ്‌യുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയതായാണ് റിപ്പോര്‍ട്ട്. ചന്ദ്രശേഖറിന്റെ പേരാണ് ജനറല്‍ സെക്രട്ടറിയായി നല്‍കിയിരിക്കുന്നത്. 

പ്രസിഡന്റായി പത്മനാഭന്‍, ട്രഷറര്‍ ആയി ശോഭ എന്നിവരുടെയും പേരുകള്‍ നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അഖിലേന്ത്യ ദളപതി വിജയ് മക്കള്‍ യെക്കം എന്നപേരിലാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കം നടക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. വിജയ് മക്കള്‍ യെക്കം എന്ന ഫാന്‍സ് അസോസിയേഷനാണ് രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാന്‍ പോകുന്നത്. അതേസമയം, വിജയ്‌യുടെ മുന്‍കൈയില്‍ ഇങ്ങനെയൊരു നീക്കം നടന്നിട്ടില്ലെന്നാണ് നടന്റെ പിആര്‍ഒ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com