കൊയ്‌ത്തരിവാളുമായി വിനീത് ശ്രീനിവാസൻ; പുന്നച്ചാൽ പാടത്ത് നെൽകറ്റകൾ വിളവെടുത്ത് 'അച്ഛന്റെ മകൻ' 

ശ്രീനിവാസന്റെ കണ്ടനാടുള്ള വീടിനോട്‌ ചേർന്നാണ്‌ ഏക്കറുകൾ വിസ്‌തൃതിയുള്ള പുന്നച്ചാൽ പാടശേഖരം
കൊയ്‌ത്തരിവാളുമായി വിനീത് ശ്രീനിവാസൻ; പുന്നച്ചാൽ പാടത്ത് നെൽകറ്റകൾ വിളവെടുത്ത് 'അച്ഛന്റെ മകൻ' 

ത്തരമാറ്റ്‌ വിളഞ്ഞ പുന്നച്ചാൽ പാടത്തെ നെൽകറ്റകൾ വിളവെടുത്ത് വിനീത്‌ ശ്രീനിവാസൻ. പത്ത് വർഷം മുൻപ് അച്ഛൻ ശ്രീനിവാസൻ തുടക്കം കുറിച്ച ജൈവകൃഷിയുടെ കൊയ്ത്തുത്സവത്തിനാണ് നടനും ഗായകനും സംവിധായകനുമായ വിനീത്‌ എത്തിയത്. 

2011ലാണ് ജൈവ നെൽക്കൃഷിക്ക്‌ പുന്നച്ചാൽ പാടത്ത് തുടക്കം കുറിച്ചത്. പൂർണമായും ജൈവരീതിയിൽ നടത്തിയ കൃഷി ആദ്യവർഷം വൻവിജയമായിരുന്നു. പിന്നീട്‌ പാടശേഖരത്തിലെ 30 ഏക്കറോളം പ്രദേശത്ത് കൃഷി വ്യാപിപ്പിച്ചു. തുടർന്ന്, കാർഷിക കർമസേന നെൽക്കൃഷി ഏറ്റെടുക്കുകയും ഈ വർഷം ഏകദേശം 40 ഏക്കറിൽ ഒന്നാംവിള സീസണിൽ കൃഷി ഇറക്കുകയും ചെയ്‌തു.

കണ്ടനാട്‌ പുന്നച്ചാൽ പാടശേഖരത്ത്‌ ജനപ്രതിനിധികൾക്കും കാർഷിക കർമ്മസേനാംഗങ്ങൾക്കും തൊഴിലാളികൾക്കും ഒപ്പംചേർന്ന് വിനീത്‌ വിളവെടുപ്പ്‌ കൊയ്‌ത്തുത്സവമാക്കി. ശ്രീനിവാസന്റെ കണ്ടനാടുള്ള വീടിനോട്‌ ചേർന്നാണ്‌ ഏക്കറുകൾ വിസ്‌തൃതിയുള്ള പുന്നച്ചാൽ പാടശേഖരം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com