'14 വയസു മുതലുള്ള പിസിഒഎസ് ബുദ്ധിമുട്ടുകൾ ഒഴിവാക്കിയത് ഇങ്ങനെ'; ഡയറ്റ് പങ്കുവെച്ച് സോനം കപൂർ; വിഡിയോ

പ്രകൃതിദത്തവും ശുദ്ധമായതും നാടനുമായ ഭക്ഷണങ്ങളാണ് തന്റെ ഡയറ്റിൽ ഉൾപ്പെടുത്താറുള്ളത് എന്നാണ് സോനം കുറിച്ചത്
'14 വയസു മുതലുള്ള പിസിഒഎസ് ബുദ്ധിമുട്ടുകൾ ഒഴിവാക്കിയത് ഇങ്ങനെ'; ഡയറ്റ് പങ്കുവെച്ച് സോനം കപൂർ; വിഡിയോ

മാൻസ്ട്രേഷനിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന സ്ത്രീകൾ നിരവധിയാണ്. 'പിസിഒഎസ്' അല്ലെങ്കില്‍ 'പിസിഒഡി' (പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം) ആണ് പലർക്കും പിരിയഡ്സിലും മറ്റും ബുദ്ധിമുട്ടുകളുണ്ടാക്കുന്നത്. എന്നാൽ കൃത്യമായ ഭക്ഷണ ക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ഇത് ഇല്ലാതാക്കാനാവും എന്നാണ് ബോളിവുഡ് നടി സോനം കപൂർ പറയുന്നത്. കുട്ടിക്കാലം മുതൽ താൻ പിസിഒഎസിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് തന്റെ ഡയറ്റിനേക്കുറിച്ച് താരം പങ്കുവെച്ചത്.

ഭക്ഷണം കഴിക്കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം പറയുന്നത്. പാലും റിഫൈൻ‍ ഷു​ഗറും ഒഴിവാക്കി, കോക്കനട്ട് യോ​ഗർട്ടും ബെറീസും കഴിക്കുന്ന വിഡിയോയാണ് സോനം പങ്കുവച്ചിരിക്കുന്നത്. പ്രകൃതിദത്തവും ശുദ്ധമായതും നാടനുമായ ഭക്ഷണങ്ങളാണ് തന്റെ ഡയറ്റിൽ ഉൾപ്പെടുത്താറുള്ളത് എന്നാണ് സോനം കുറിച്ചത്. ബ്രേക്ക്ഫാസ്റ്റിന് ഒരു കൈനിറയെ ബെറിയും കോക്കനട്ട് യോ​ഗർട്ടും ആണ് കഴിക്കാറുള്ളത്. ഒപ്പം ഒരു കപ്പ് ​ഗ്രീൻ ടീയും ഒരു ബൗൾ ഇലവർ​ഗങ്ങളിലേതെങ്കിലും കഴിക്കും. സോനം പറയുന്നു. പിസിഒഎസ് ബാധിതർ ഡയറ്റ് തീരുമാനിക്കും മുമ്പ് പ്രൊഫഷണൽ ഡയറ്റീഷ്യനെ കണ്ടിരിക്കണമെന്നും സോനം ഓര്‍മ്മിപ്പിക്കുന്നു. 

പതിനാലോ പതിനഞ്ചോ വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ താന്‍ 'പിസിഒഎസ്' മൂലമുള്ള വിഷമതകള്‍ അനുഭവിച്ചുവരികയായിരുന്നുവെന്നാണ്   'സ്‌റ്റോറിടൈം വിത്ത് സോനം' എന്ന തന്റെ ഇന്‍സ്റ്റഗ്രാം സീരീസിലൂടെ സോനം പറഞ്ഞത്. പല തരത്തിലുള്ള ചികിത്സകള്‍ ഇതിന് വേണ്ടി ചെയ്തുനോക്കി. വ്യായാമവും യോഗയും എല്ലാ ദിവസവും ചെയ്തു തുടങ്ങിയതോടെയാണ് തന്റെ പ്രശ്‌നങ്ങള്‍ കുറഞ്ഞതെന്നും ഒപ്പം പഞ്ചസാര ഒഴിവാക്കണമെന്നും താരം പറഞ്ഞിരുന്നു. ഇത് ആരാധകർ ഏറ്റെടുത്തതോടെയാണ് തന്റെ ഡയറ്റ് താരം വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com