'നിങ്ങള്‍ക്ക് എന്ത് മനസ്സുഖമാണ് കിട്ടുന്നത്?', ശബ്ദമുയര്‍ത്തി അന്ന ബെന്നും സാനിയയും; 'റെഫ്യൂസ് ദി അബ്യൂസ്' 

ഡബ്യൂസിസിയുടെ പുതിയ ക്യാംപെയിനിന്റെ ഭാഗമായാണ് ഇരുവരും പ്രതികരിച്ചത്
'നിങ്ങള്‍ക്ക് എന്ത് മനസ്സുഖമാണ് കിട്ടുന്നത്?', ശബ്ദമുയര്‍ത്തി അന്ന ബെന്നും സാനിയയും; 'റെഫ്യൂസ് ദി അബ്യൂസ്' 

സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി യുവനടിമാരായ അന്ന ബെന്നും സാനിയ അയ്യപ്പനും. മലയാള സിനിമയിലെ സ്ത്രീകള്‍ക്കായുള്ള സംഘടനയായ ഡബ്യൂസിസിയുടെ (വുമണ്‍ ഇന്‍ സിനിമ കളക്ടീവ്) പുതിയ ക്യാംപെയിനിന്റെ ഭാഗമായാണ് ഇരുവരും പ്രതികരിച്ചത്. സൈബര്‍ ഇടത്തില്‍ മോശം കമന്റുകള്‍ കുറിക്കുന്നവര്‍ സ്വന്തം വ്യക്തിത്വമാണ് നശിപ്പിക്കുന്നതെന്നും അവര്‍ സ്വന്തം പ്രതിച്ഛായയാണ് ഇല്ലാതാക്കുന്നതെന്നും പറയുകയാണ് അന്ന ബെന്‍. വസ്ത്രത്തെ വിമര്‍ശിക്കുന്നവരോട് എന്ത് ധരിക്കണമെന്നത് എന്റെ ഇഷ്ടമല്ലെ എന്ന മറുചോദ്യമാണ് സാനിയയ്ക്കുള്ളത്. റെഫ്യൂസ് ദി അബ്യൂസ് എന്നാണ് പുതിയ ക്യാംപെയിന്‍. 

'എന്റെ വീട്ടുകാര്‍ക്കില്ലാത്ത വിഷമമാണ് ഈ നാട്ടിലുള്ള പല ചേട്ടന്മാര്‍ക്കും. എനിക്കെപ്പോഴും വരുന്ന കമന്‍രുകള്‍ ഡ്രെസ്സിങ്ങിനെക്കുറിച്ചാണ്. എന്റെ ഇഷ്ടമല്ലേ ഞാന്‍ എന്ത് ധരിക്കണമെന്നുള്ളത്? അത് നിങ്ങളോടൊക്കെ ചോദിച്ചിട്ട് വേണോ ചേട്ടന്മാരെ? എനിക്ക് മനസ്സിലാകാത്തത് നിങ്ങള്‍ക്ക് എന്ത് മനസുഖമാണ് ഇങ്ങനെ സംസാരിക്കുമ്പോള്‍ കിട്ടുന്നത്. എന്നോട് ഓരോ കമന്റിലും ചില ആണുങ്ങള്‍ ചോദിക്കുന്നത് നിനക്കൊന്നും മാനവും മര്യാദയും ഇല്ലേ എന്നാണ്, അത് സ്വയം ചോദിക്കേണ്ട ചോദ്യമല്ലേ. സ്വയം ചോദിച്ച് മനസ്സിലാക്കൂ. റെഫ്യൂസ് ദി അഭ്യൂസ്', വിഡിയോയില്‍ സാനിയ പറഞ്ഞു.  

'സോഷ്യല്‍ മീഡിയ ഒരുപാട് ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു പ്ലാറ്റ്‌ഫോം ആണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. നമ്മളെല്ലാവരും എപ്പോഴെങ്കിലും ബുള്ളിയിങ്ങിന് ഒരു ഇരയായിട്ടുണ്ട്. എനിക്ക് പേഴ്‌സണല്‍ മെസേജ് ആയിട്ടും എന്റെ പോസ്റ്റിന് താഴെ കമന്റ് ആയിട്ടും ചിലപ്പോഴൊക്കെ വള്‍ഗര്‍ ആയിട്ടും അബ്യൂസീവ് ആയിട്ടും എഴുതാറുണ്ട്. ഇതിനെ ഞാന്‍ നേരിടാന്‍ നോക്കുമ്പോള്‍ ഒന്നില്ലെങ്കില്‍ അതൊരു വ്യാജ പോജായിരിക്കും അല്ലെങ്കില്‍ അവര് പേടിച്ചിട്ട് അപ്പോള്‍ തന്നെ അക്കൗണ്ട് ഡിയാക്ടിവേറ്റ് ചെയ്യാന്‍ ശ്രമിക്കും. ഇവര് മനസ്സിലാക്കാത്ത കാര്യം അവരുടെ സെല്‍ഫ് റെസ്‌പെക്ട് ആണ് അവിടെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്, നമ്മുടെ കൈയില്‍ നിന്ന് ഒന്നും നഷ്ടപ്പെടാനില്ല. അവരുടെ പ്രതിച്ഛായയാണ് നശിക്കുന്നത്, നമ്മുടെയല്ല. അതുകൊണ്ട് റെഫ്യൂസ് ദി അബ്യൂസ്', അന്ന പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com