കേക്ക് മുറിച്ച് ആറാം വിവാഹവാർഷികം ആഘോഷിച്ചിരിക്കുയാണ് നടൻ ടൊവിനോ തോമസും ഭാര്യ ലിഡിയയും. കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷം പങ്കുവെക്കുന്നതിൻറെ ചിത്രം താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചു. ദുൽഖർ, കുഞ്ചാക്കോ ബോബൻ, ആഷിഖ് അബു തുടങ്ങി നിരവധിപ്പേർ ഇരുവർക്കും ആശംസകൾ കുറിച്ചു.
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2014ലാണ് ടൊവീനോയുടെയും ലിഡിയയുടെയും വിവാഹിതരായത്. ഇസയും തഹാനുമാണ് മക്കൾ. ഇക്കഴിഞ്ഞ ജൂൺ ആറിനാണ് തഹാൻ പിറന്നത്.
ഈ മാസം ആദ്യം സിനിമ സെറ്റിൽ വച്ച് പരിക്കേറ്റതിനെത്തുടർന്ന് ടൊവിനോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കള എന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് പരിക്കുണ്ടായത്. അഞ്ച് ദിവസത്തോളം ആശുപത്രിയിൽ താരം ചിലവിട്ടു.
ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നൽ മുരളി' ഏറെ പ്രതീക്ഷയർപ്പിക്കുന്ന ടൊവിനോ ചിത്രമാണ്. ആഷിക് അബു ഇന്നലെ പ്രഖ്യാപിച്ച 'നാരദനി'ലും ടൊവീനോ ആണ് നായകൻ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ