ആറാം ജന്മദിനത്തിൽ മകൾ അലംകൃതയ്ക്ക് ആശംസകൾ കുറിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് വെെകാരികമായാണ് പൃഥ്വി ആശംസകൾ അറിയിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും പ്രകാശവും എന്നെന്നും അല്ലി ആയിരിക്കുമെന്നാണ് താരത്തിന്റെ വാക്കുകൾ.
'ഹാപ്പി ബർത്ത്ഡേ സൺഷൈൻ!' എന്ന് കുറിച്ചാണ് പൃഥ്വിയുടെ കുറിപ്പ് തുടങ്ങുന്നത്. "നീ ഇത്രവേഗം വലുതാകരുതെന്നാണ് എന്റെ ഒരു ഭാഗം ആഗ്രഹിക്കുന്നത്, പക്ഷെ നിന്റെ വളർച്ചയെ അത്ഭുതത്തോടെ നോക്കുകാണുകയാണ് എന്റെ മറ്റൊരു ഭാഗം. നീ ഇനിയും വിസ്മയങ്ങൾ നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെപ്പോലെ ലോകത്തെ സ്നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു", ചിത്രത്തോടൊപ്പം താരം കുറിച്ചു.
മകളുടെ ജന്മദിനത്തിൽ സുപ്രിയയും ആശംസകൽ കുറിച്ചിട്ടുണ്ട്. ഇരുവരും ഒരേ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. മകൾ വേഗം വളരുന്നതിന്റെ സങ്കടം സുപ്രിയയുടെ പോസ്റ്റിലും നിറയുന്നുണ്ടെങ്കിലും അല്ലിയിലെ മാറ്റങ്ങളിൽ തോന്നുന്ന സന്തോഷവും സുപ്രിയ പ്രകടിപ്പിച്ചിട്ടുണ്ട്. 2014 ലാണ് പൃഥ്വിരാജിന്റേയും ഭാര്യ സുപ്രിയയുടേയും ജീവിതത്തിലേക്ക് അലങ്കൃത എത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ