തെലുങ്ക് സീരിയൽ നടി ശ്രാവണി കൊണ്ടാപള്ളി ആത്മഹത്യ ചെയ്ത നിലയിൽ. ഹെെദരാബാദിലെ മധുരനഗറിലെ വസതിയിലാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദേവരാജ് റെഡ്ഡി എന്നൊരാളുമായി ശ്രാവണി അടുപ്പത്തിലായിരുന്നെന്നും ഇയാളുടെ മാനസിക പീഡനമാണ് നടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും മാതാപിതാക്കൾ ആരോപിച്ചു. ദേവരാജിനെതിരെ നടിയുടെ ബന്ധുക്കൾ പരാതി നൽകി.
എട്ട് വർഷമായി അഭിനയരംഗത്തുള്ള നടി മൗനരാഗം, മനസു മംമത തുടങ്ങിയ സീരിയിലൂകളിലൂടെയാണ് ശ്രദ്ധ നേടുന്നത്. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ