'കുറുക്കുവഴികളില്ല, ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ​ഗാനം'; മസക്കലി ​റീമിക്സിനെ വിമർശിച്ച് റഹ്മാൻ; ഒറിജിനൽ ​ഗാനം പങ്കുവെച്ചു

ഗാനത്തിന്‍റെ രചിതാവ് പ്രസൂണ്‍ ജോഷിയും രംഗത്ത് എത്തി
'കുറുക്കുവഴികളില്ല, ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ​ഗാനം'; മസക്കലി ​റീമിക്സിനെ വിമർശിച്ച് റഹ്മാൻ; ഒറിജിനൽ ​ഗാനം പങ്കുവെച്ചു

ആർ റഹ്മാന്റെ എക്കാലത്തേയും മികച്ച ​ഗാനത്തിലൊന്നാണ് മസക്കലി. ഇന്നും സം​ഗീതപ്രേമികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന ചിത്രത്തിന്റെ റീമിക്സ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തനിഷ്ക് പുനഃർസൃഷ്ടിച്ച ​ഗാനം ടി സീരിസാണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്. എന്നാൽ ​റീമിക്സിനെതിരെ രൂക്ഷ വിമർശനം ആരാധകരിൽ നിന്ന് ഉയർന്നിരുന്നു. അതിന് പിന്നാലെ അതൃപ്തി വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് എആർ റഹ്മാൻ. 

 തന്‍റെ ഒറിജിനല്‍ മസക്കലിയുടെ ലിങ്ക് ട്വിറ്ററില്‍ ഷെയര്‍ ചെയ്താണ് റഹ്മാന്‍റെ പ്രതികരണം. 'കുറുക്കുവഴികളില്ല, വ്യക്തമായ പദ്ധതിയോടെ, ഉറക്കമില്ലാത്ത രാത്രികളിലൂടെ, എഴുതുകയും തിരുത്തുകയും ചെയ്ത്, 200 ൽ അധികം സം​ഗീതജ്ഞരിലൂടെ ഒരു തലമുറ മുഴുവൻ ഓർത്തുവെക്കാനുള്ള സം​ഗീതം നിർമിക്കാനായി 365 ദിവസത്തെ കഷ്ടപ്പാടാണ്. ഡയറക്ടര്‍മാരുടെ ടീം, സംഗീത സംവിധായകന്‍റെ, ഗാന രചിതാവിന്‍റെ, പിന്നെ അഭിനേതാക്കളുടെയും ന‍ൃത്ത സംവിധായകരുടെയും പിന്തുണ, ഒപ്പം വിശ്രമം ഇല്ലാതെ പണിയെടുത്ത ഫിലിം ക്രൂ..'- എന്നാണ് റഹ്മാൻ കുറിച്ചത്. 

അതിന് പിന്നാലെ ഗാനത്തിന്‍റെ രചിതാവ് പ്രസൂണ്‍ ജോഷിയും രംഗത്ത് എത്തി. യഥാര്‍ത്ഥ മസക്കലി ഹൃദയത്തില്‍ തൊട്ടു നില്‍ക്കുന്നതാണെന്നും. ഗാനത്തിന്‍റെ യഥാര്‍ത്ഥ ശില്‍പ്പികളായ റഹ്മാനും, തനിക്കും, ഗായകന്‍ മോഹിത് ചൗഹനും ഇപ്പോഴത്തെ റീമിക്സ് കേള്‍ക്കുമ്പോള്‍ ഏറെ ദു:ഖമുണ്ടെന്നും പ്രസൂണ്‍ കുറിച്ചു. ആരാധകര്‍ യഥാര്‍ത്ഥ മസക്കലിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രസൂണ്‍ പറയുന്നു.

എന്തായാലും ആരാധകർക്കിടയിൽ രൂക്ഷ വിമർശനങ്ങൾക്ക് ഇരയാവുകയാണ്. തങ്ങൾ ഇത്രത്തോളം ഇഷ്ടപ്പെടുന്ന ​ഗാനം നശിപ്പിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു എന്നാണ് റീമിക്സ് ​ഗാനത്തിന്റെ അണിയറ പ്രവർത്തകരോട് ആരാധകർ ചോദിക്കുന്നത്. തുള്‍സി കുമാറും, സജിത് ടണ്ഠനും ചേര്‍ന്നാണ് റീമിക്സ് ഗാനം പാടിയിരിക്കുന്നത്. ബോളിവുഡ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും താര സുതാറിയയുമാണ് ​ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.  യൂട്യൂബിലെ ഗാനത്തിന്‍റെ കമന്‍റ് സെക്ഷനില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഗാനത്തിന്‍റെ നിര്‍മ്മാതാക്കളായ ടി-സീരിസിനെതിരെയും, തനിഷ്കിനെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com