അനുരാ​ഗ് കശ്യപ് ചുരുട്ടുന്നത് കഞ്ചാവെന്ന് ആരോപണം; പുകയിലയെന്ന് മറുപടി; വൈറലായി വിഡിയോ

താരത്തിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യം ഉയരുകയാണ്
അനുരാ​ഗ് കശ്യപ് ചുരുട്ടുന്നത് കഞ്ചാവെന്ന് ആരോപണം; പുകയിലയെന്ന് മറുപടി; വൈറലായി വിഡിയോ


സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് അനുരാ​ഗ് കശ്യപിന്റെ ഒരു വിഡിയോ. സുഹൃത്തുക്കൾക്കൊപ്പമുള്ള വിഡിയോ കോളിന് ഇടയിൽ പുകവലിക്കാനായി ചുരുട്ട് ഉണ്ടാക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. ഇത് വൈറലായതോടെ താരത്തിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്. കഞ്ചാവാണ് അനുരാ​ഗ് കശ്യപ് ചുരുട്ടുന്നത് എന്നാണ് ആരോപണം. താരത്തിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യം ഉയരുകയാണ്. ‌‌

കഞ്ചാവ് ഉപയോ​ഗിച്ചതിനും അത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനും സംവിധായകനെതിരേ കർശനമായ നടപടി സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം. വിമർശനങ്ങൾക്കൊപ്പം താരത്തെ കളിയാക്കിക്കൊണ്ടും പോസ്റ്റുകൾ ഇറങ്ങുന്നുണ്ട്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി അനുരാ​ഗ് തന്നെ രം​ഗത്തെത്തി. കഞ്ചാവല്ല പുകയിലയാണ് താൻ ചുരുട്ടുന്നതെന്നാണ് താരം പറയുന്നത്. 

ദയവ് ചെയ്ത് മുംബെെ പോലീസ് ഈ വിഷയം ശ്രദ്ധിക്കണം. ഞാൻ ചുരുട്ടുന്നത് പുകയിലയാണെന്ന് ഇവരെ ബോധ്യപ്പെടുത്തണം. ഭക്തരുടെയും ട്രോളുകളുടെയും സംതൃപ്തിക്ക് വേണ്ടി ഈ വിഷയം ദയവായി വിശദമായി അന്വേഷിച്ചിക്കണം- കശ്യപ് ട്വീറ്റ് ചെയ്തു.അതിനിടെ ലോക്ക്ഡൗണിന് ഇടയിൽ അനുരാ​ഗിന് എവിടെനിന്നാണ് പുകയില കിട്ടിയത് എന്ന് നിരവധി പേരാണ് ചോദിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com