'ഇതൊക്കെ ചെയ്യാൻ ഈ ഞരമ്പന്മാർക്ക് ഇപ്പോഴും സമയം കിട്ടുന്നുണ്ടോ?  നിങ്ങൾക്ക് അമ്മയും പെങ്ങന്മാരുമില്ലേ'; പൊട്ടിത്തെറിച്ച് അനുപമ

കുറിപ്പിനൊപ്പം യഥാർത്ഥ ചിത്രവും മോർഫ് ചിത്രവും താരം പങ്കുവെച്ചിരുന്നു
'ഇതൊക്കെ ചെയ്യാൻ ഈ ഞരമ്പന്മാർക്ക് ഇപ്പോഴും സമയം കിട്ടുന്നുണ്ടോ?  നിങ്ങൾക്ക് അമ്മയും പെങ്ങന്മാരുമില്ലേ'; പൊട്ടിത്തെറിച്ച് അനുപമ

ന്റെ വ്യാജചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചവരെ വിമർശിച്ച് തെന്നിന്ത്യൻ നടി അനുപമ പരമേശ്വരൻ. താരത്തിന്റെ ഫേയ്സ്ബുക്ക് ഹാക്ക് ചെയ്ത് മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് അക്കൗണ്ട് തിരിച്ചുപിടിച്ചശേഷം താരം വിമർശനകുറിപ്പ് പങ്കുവെച്ചു. ഇത്തരം അസംബന്ധങ്ങൾ ചെയ്യാൻ ഇപ്പോഴും എങ്ങനെയാണ് സമയം കിട്ടുന്നത് എന്നാണ് താരം ചോദിച്ചത്. 

"ഇത്തരം അസംബന്ധങ്ങൾ ചെയ്തു കൂട്ടാൻ സമയമുള്ള എല്ലാ ഞെരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം... നിങ്ങൾക്കൊന്നും വീട്ടിൽ അമ്മപെങ്ങന്മാരില്ലേ? ഇത്തരം മണ്ടത്തരങ്ങൾക്കല്ലാതെ, നല്ല കാര്യങ്ങൾക്കായി തല ഉപയോഗിച്ചു കൂടേ?" അനുപമ ഫെയ്സ്ബുക്കിൽ കുറിച്ചു. കുറിപ്പിനൊപ്പം യഥാർത്ഥ ചിത്രവും മോർഫ് ചിത്രവും താരം പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് പിന്നാലെ താരത്തിന്റെ പേജ് അപ്രത്യക്ഷമായെങ്കിലും പിന്നീട് തിരികെ പിടിച്ചു. 

ഫെയ്സ്ബുക്ക് പേജ് അപ്രത്യക്ഷമായെങ്കിലും ട്വിറ്ററിൽ താരം സജീവമാണ്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജചിത്രമാണെന്നും ഇത്തരം മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് താരം ട്വീറ്റ് ചെയ്തു. "ഒരു പെൺകുട്ടിയല്ലേ? എങ്ങനെയാണ് ഇതു ചെയ്യാൻ തോന്നുന്നത്? ഒരു സാമാന്യബോധം പോലുമില്ലേ? ദയവു ചെയ്ത് ഇത് ആവർത്തിക്കരുത്," താരം ട്വീറ്റ് ചെയ്തു. താരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com