നീന്തിത്തുടിച്ച് സാനിയ; വൈറലായി അണ്ടർവാട്ടർ ഫോട്ടോഷൂട്ട്, വിഡിയോ 

സാനിയയുടെ ഏറ്റവും പുതിയ ഫാഷന്‍ ഫോട്ടോഷൂട്ട് വിഡിയോയാണ് വൈറലാകുന്നത്
നീന്തിത്തുടിച്ച് സാനിയ; വൈറലായി അണ്ടർവാട്ടർ ഫോട്ടോഷൂട്ട്, വിഡിയോ 

ക്വീൻ എന്ന ചിത്രത്തിൽ നായികയായി എത്തി പിന്നീട് പ്രേതം 2, ലൂസിഫർ എന്നീ സിനിമകളിലെ മികച്ച പ്രകടനം കൊണ്ട് വിസ്മയിപ്പിച്ച യുവനടിയാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിലെ മിന്നും താരം കൂടെയാണ് നടി. ഇപ്പോഴിതാ സാനിയയുടെ ഏറ്റവും പുതിയ ഫാഷന്‍ ഫോട്ടോഷൂട്ട് വിഡിയോയാണ് വൈറലാകുന്നത്. 

ഫാഷന്‍ ഫിലിം ഗണത്തിൽപെടുന്ന അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടിൽ ​ഗ്ലാമർ ലുക്കിലാണ് താരം. റിച്ചാര്‍ഡ് ആന്‍റണിയാണ് ക്യാമറ ചെയ്തിരിക്കുന്ന വിഡിയോ കൊച്ചിയിലെ ഫോർപോയിന്റ് എന്ന ഹോട്ടലിലാണ് ചിത്രീകരിച്ചത്. നേരത്തെ ചിത്രീകരിച്ച വിഡിയോ കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. 

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിൽ തുടരുന്ന സാനിയ ഈ ദിവസങ്ങളിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. യോ​ഗ ചിത്രങ്ങൾ പോസ്റ്റ് ചെയ്തും സോഷ്യൽ ലോകത്തെ ചലഞ്ചുകൾ ഏറ്റെടുത്തുമൊക്കെയാണ് താരം സമയം ചിലവിടുന്നത്. ഇതിനിടയിൽ ബോളിവുഡ് താരം സണ്ണി ലിയാണിയുടെ ടീ-ഷർട്ട് ചലഞ്ച് സാനിയ വിജയകരമായി പൂർത്തീകരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com