മക്കൾക്കൊപ്പം പാത്രങ്ങളുണ്ടാക്കി ആസിഫ് അലി; വിഡിയോ പകർത്തി സമ

മക്കളായ അദുവിനും ഹയക്കുമൊപ്പം ക്ലേ കൊണ്ട് പാത്രങ്ങളുണ്ടാക്കുന്ന തിരക്കിലാണ് ആസിഫ് അലി
asif_ali
asif_ali

ലോക്ക്ഡൗൺ ആയതോടെ കുടുംബത്തിനൊപ്പമാണ് താരങ്ങളൊക്കെ. കുട്ടികളുടെ കുസൃതിക്ക് കൂട്ടായും പാചകപരീക്ഷണങ്ങളുമൊക്കെയായി അവർ സമയം തള്ളിനീക്കുകയാണ്. ഇപ്പോൾ മക്കൾക്കൊപ്പം കളിക്കുന്ന ആസിഫ് അലിയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

മക്കളായ അദുവിനും ഹയക്കുമൊപ്പം ക്ലേ കൊണ്ട് പാത്രങ്ങളുണ്ടാക്കുന്ന തിരക്കിലാണ് ആസിഫ് അലി. താരത്തിന്റെ ഭാര്യ സമ ആസിഫാണ്  അച്ഛനും മക്കളും ഒന്നിച്ചുള്ള വിഡിയോ ഷൂട്ട് ചെയ്ത് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് കുട്ടിപ്പട്ടാളത്തിന് ഒപ്പമുള്ള ആസിഫിന്റെ കളിയെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. മൂന്നുപേരും വളരെ ക്യൂട്ടാണെന്നാണ് ആരാധകരുടെ കമന്റുകൾ. 

 
 
 
 
 
 
 
 
 
 
 
 
 

#stayhome #staysafe #Asifikka #Adhu #Haya @zama_asifali

A post shared by Zama Asif Lovers (@zama_asifali) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com