എന്റെ ഈ രണ്ടു സിനിമകൾ നിങ്ങളിപ്പോൾ കാണരുത്, വാരണം ആയിരം കാണാം; ഗൗതം മേനോന്റെ നിർദേശങ്ങൾ 

താൻ സംവിധാനം ചെയ്ത രണ്ട് സിനിമകൾ ഇപ്പോൾ കാണരുതെന്നാണ് സംവിധായകന്റെ ഉപദേശം
എന്റെ ഈ രണ്ടു സിനിമകൾ നിങ്ങളിപ്പോൾ കാണരുത്, വാരണം ആയിരം കാണാം; ഗൗതം മേനോന്റെ നിർദേശങ്ങൾ 

ലോക്ക്ഡൗൺ നീളുന്ന സാഹചര്യത്തിൽ പലരും സിനിമകൾ കണ്ടാണ് ദിവസങ്ങൾ ചിലവഴിക്കുന്നത്. എന്നാൽ ഇതിനിടയിൽ കാണരുതാത്ത ചില ചിത്രങ്ങളും ഉണ്ട്. താൻ സംവിധാനം ചെയ്ത സിനിമകളിൽ ലോക്ക്ഡൗൺ നാളുകളിൽ കാണാൻ പാടില്ലാത്ത ചിത്രങ്ങൾ ഏതൊക്കെയെന്ന് പറയുകയാണ് സംവിധായകൻ ​ഗൗതം മേനോൻ. 

താൻ സംവിധാനം ചെയ്ത രണ്ട് സിനിമകൾ ഇപ്പോൾ കാണരുതെന്നാണ് സംവിധായകന്റെ ഉപദേശം.  'അച്ചം യെന്‍ബതു മതമൈയാത', 'യെന്നൈ അറിന്‍താല്‍' എന്നീ ചിത്രങ്ങള്‍ കാണരുതെന്ന് ഗൗതം പറയുന്നു. "ലോക്ക്ഡൗൺ ദിവസങ്ങളിൽ സിനിമകള്‍ കാണാം, പുസ്തകങ്ങൾ വായിക്കാം. പക്ഷെ എന്റെ സിനിമകളായ 'അച്ചം യെന്‍ബതു മതമൈയാത', 'യെന്നൈ അറിന്‍താല്‍' കാണരുത്",  ഗൗതം മേനോൻ പറഞ്ഞു. അതില്‍ യാത്രാ രം​ഗങ്ങളുണ്ടെന്നതാണ് അദ്ദേഹം കാരണമായി പറഞ്ഞത്. 

സിമ്പുവിന്റെ കഥാപാത്രം കാമുകിയായെത്തുന്ന മഞ്ജിമക്കൊപ്പം ബുള്ളറ്റിൽ യാത്ര പോകുന്നതാണ് 'അച്ചം യെന്‍ബതു മതമൈയാത'യിൽ ഉള്ളത്. 'യെന്നൈ അറിന്താലി'ൽ ചിത്രത്തില്‍ അജിത്തും ബേബി അനിഘയും ചേർന്ന് ഒരുപാട് യാത്രകൾ ചെയ്യുന്നുണ്ട്. അതേസമയം സൂര്യ നായകനായെത്തിയ വാരണം ആയിരം കാണാമെന്ന് ​ഗൗതം മേനോൻ പറയുന്നു. 

കാമുകിയുടെ മരണശേഷം സൂര്യയുടെ കഥാപാത്രം വീട്ടിൽ തന്നെ ഇരിക്കുകയും ജിമ്മിൽ വർക്കൗട്ട് ചെയ്യുകയും ചെയ്യുന്നതാണ് വാരണം ആയിരത്തിൽ ഉള്ളത്. അതുകണ്ട് ആ സിനിമ കാണാമെന്ന് ​ഗൗതം പറയുന്നു. കൊറോണയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി രാമനാഥപുരം ജില്ലാ എസ്പി വരുണ്‍ കുമാര്‍ പങ്കുവച്ച വിഡിയോയിലാണ് ഗൗതം മേനോന്റെ ഈ പരാമർശം. കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കർശനമായി ചട്ടങ്ങൾ പാലിക്കണമെന്നും നിരോധനാജ്ഞ ലംഘിക്കരുതെന്നും ഗൗതം മേനോന്‍ കൂട്ടിച്ചേര്‍‌‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com