ഉയർച്ചയിലും താഴ്ചയിലും നീ എന്റെ കൂടെനിന്നു, പ്രിയപ്പെട്ടവളെ നന്ദി; മൂന്നാം വിവാഹവാർഷികം ആഘോഷിച്ച് അപ്പാനി ശരത്ത്

തന്റെ മൂന്നാമത്തെ വിവാഹവാർഷിക ആഘോഷിക്കുകയാണ് താരം
ഉയർച്ചയിലും താഴ്ചയിലും നീ എന്റെ കൂടെനിന്നു, പ്രിയപ്പെട്ടവളെ നന്ദി; മൂന്നാം വിവാഹവാർഷികം ആഘോഷിച്ച് അപ്പാനി ശരത്ത്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെയാണ് അപ്പാനി ശരത്ത് പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടർന്ന് നിരവധി സിനിമകളിൽ താരം എത്തി. ഇപ്പോൾ തന്റെ മൂന്നാമത്തെ വിവാഹവാർഷിക ആഘോഷിക്കുകയാണ് താരം. തന്റെ ഉയർച്ച താഴ്ചകളിൽ കൂടെനിന്ന പ്രിയതമയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 

'ഞങ്ങൾ ഒന്നിച്ച് മൂന്നാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. എന്റെ ജീവിതത്തലെ ഉയർച്ചയിലും താഴ്ചയിലും കൂടെനിന്ന് സ്നേഹിച്ച എന്റെ പ്രിയതമ രേഷ്മയ്ക്ക് നന്ദി. എറ്റവും മികച്ച ജീവിത പങ്കാളിയെ എനിക്കായി തന്ന ദൈവത്തിനും നന്ദി- രവി കുറിച്ചും. ഭാര്യയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്. നിരവധി ആരാധകരാണ് ഇവർക്ക് ആശംസകൾ അറിയിക്കുന്നത്. 

സിനിമയിൽ എത്തിയതിന് പിന്നാലെ 2017 ലാണ് ശരത്ത് വിവാഹിതനാകുന്നത്. നീണ്ടനാളായുള്ള തന്റെ പ്രണയിനിയെയാണ് താരം സ്വന്തമാക്കിയത്. 2018 ൽ ഇരുവർക്കും കുഞ്ഞു പിറന്നു. വെളിപാടിന്റെ പുസ്തകം, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, സണ്ടക്കോഴി 2 തുടങ്ങി പന്ത്രണ്ടോളം സിനിമകളിലും ഓട്ടോ ശങ്കര്‍ എന്ന വെബ് സീരീസിലും താരം അഭിനയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com