'പിണറായി വിജയൻ പ്രധാനമന്ത്രി ആയിട്ട് മാത്രം അഭിനയം', വ്യാജ പോസ്റ്റിനെതിരെ പ്രതികരിച്ച് മാലാ പാർവതി  

'പിണറായി വിജയൻ പ്രധാനമന്ത്രി ആയിട്ട് മാത്രം അഭിനയം', വ്യാജ പോസ്റ്റിനെതിരെ പ്രതികരിച്ച് മാലാ പാർവതി  

യുവത എന്ന ഫേസ്ബുക്ക് പേജിൽ തന്റെ ചിത്രമടക്കം ഷെയർ ചെയ്ത് പ്രത്യക്ഷപ്പെട്ട പോസ്റ്റിനെതിരെയാണ് നടി രം​ഗത്തെത്തിയിരിക്കുന്നത്

ഫേസ്ബുക്കിലൂ‌ടെ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ പ്രതികരിച്ച് നടി മാലാ പാർവതി. യുവത എന്ന ഫേസ്ബുക്ക് പേജിൽ തന്റെ ചിത്രമടക്കം ഷെയർ ചെയ്ത് പ്രത്യക്ഷപ്പെട്ട പോസ്റ്റിനെതിരെയാണ് നടി രം​ഗത്തെത്തിയിരിക്കുന്നത്.  'മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി ആയതിന് ശേഷം മാത്രമേ മാലാ പാർവതി അഭിനയ രം​ഗത്ത് തുടരുകയുള്ളൂ' എന്ന പോസ്റ്റാണ് പ്രചരിക്കുന്നത്. 

പോസ്റ്റിന്റെ ഉള്ളടക്കം താൻ പറയാത്ത കാര്യങ്ങളാണെന്നും ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും മാലാ പാർവതി ഫെയ്സ്ബുക്കിൽ കുറിച്ചു. വ്യാജപ്രചാരണങ്ങളും അശ്ലീലവർഷവും കൊണ്ട് തന്റെ നിലപാട് മാറുമെന്ന് കരുതണ്ടെന്നും നടി കൂട്ടിച്ചേർത്തു. 


മാലാ പാർവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

യുവത എന്ന പേജിൽ വന്നതാണ് താഴെ കൊടുത്തിരിക്കുന്ന സ്ക്രീൻ ഷോർട്ടുകൾ. ഞാൻ പറയാത്ത കാര്യങ്ങളാണ്. എന്റെ ചിത്രം സഹിതം ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കും. വ്യാജപ്രചാരണങ്ങളും അശ്ലീലവർഷവും കൊണ്ട് എന്റെ നിലപാട് മാറുമെന്ന് ആരും കരുതണ്ട.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com