ബാൽക്കണിയിൽ മക്കൾക്കൊപ്പം ഹൃത്വിക്ക്, കൈയിൽ സി​ഗരറ്റ്? ആരാധികയ്ക്ക് മറുപടി നൽകി താരം 

മക്കളായ ഹ്രേഹാനും ഋദാനും ഒപ്പം വീട്ടിലെ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്
ബാൽക്കണിയിൽ മക്കൾക്കൊപ്പം ഹൃത്വിക്ക്, കൈയിൽ സി​ഗരറ്റ്? ആരാധികയ്ക്ക് മറുപടി നൽകി താരം 

ബോളിവുഡ് നടൻ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യ സൂസാനെ ഖാന്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് ചർച്ചയാകുന്നത്. മക്കളായ ഹ്രേഹാനും ഋദാനും ഒപ്പം വീട്ടിലെ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. എന്നാൽ താരത്തിന്റെ കൈയിലേക്കാണ് ചിത്രം കണ്ട ചിലരുടെ കണ്ണുടക്കിയത്. 

താരത്തിന്റെ കൈയിൽ സി​ഗരറ്റ് ഉണ്ടോ എന്ന സംശയമായിരുന്നു ഒരു ആരാധിക പ്രകടിപ്പിച്ചത്. 'ഹൃത്വിക്കിന്റെ കൈയില്‍ സിഗരറ്റുണ്ടോ? അതോ എനിക്ക് തോന്നിയതാണോ? തോന്നല്‍ മാത്രമാകട്ടെ എന്നു പ്രത്യാശിക്കുന്നു', എന്നായിരുന്നു കമന്റ്. എന്നാൽ ഇതിനു മറുപടി കുറിച്ചിരിക്കുകയാണ് താരമിപ്പോൾ. 

താന്‍ പുകവലിക്കാറില്ലെന്നും ഇനി താന്‍ കൃഷ് (സിനിമയിലെ പ്രമുഖ കഥാപാത്രങ്ങളിലൊന്ന്) ആയിരുന്നെങ്കില്‍ ആദ്യം ഈ ഭൂമുഖത്തു നിന്ന് വൈറസിനെയും പിന്നെ സിഗരറ്റിനെയും തുരത്തുമെന്നും ആണ് ഹൃത്വിക് നൽകിയ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com