സാങ്കല്‍പിക സിനിമാ വീട്ടിലും പാചകക്കാരി തന്നെ, പ്രതിഷേധിച്ച് ദുല്‍ഖര്‍ നായിക; ഒടുവില്‍ റോള്‍ മാറി 

സാങ്കൽപ്പിക സിനിമ വീട് വിഭാവനം ചെയ്ത് തയ്യാറാക്കിയ പോസ്റ്ററിനെതിരെ നടി മാളവിക മോഹനൻ നടത്തിയ പ്രതിഷേധം ഫലം കണ്ടു
സാങ്കല്‍പിക സിനിമാ വീട്ടിലും പാചകക്കാരി തന്നെ, പ്രതിഷേധിച്ച് ദുല്‍ഖര്‍ നായിക; ഒടുവില്‍ റോള്‍ മാറി 

ലോക്ക്ഡൗൺ കാലത്ത് സാങ്കൽപ്പിക സിനിമ വീട് വിഭാവനം ചെയ്ത് തയ്യാറാക്കിയ പോസ്റ്ററിനെതിരെ നടി മാളവിക മോഹനൻ നടത്തിയ പ്രതിഷേധം ഫലം കണ്ടു. നടിയുടെ വിമർശനത്തെതുടർന്ന് പുതിയ മാറ്റങ്ങളോടെ പോസ്റ്റർ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ മാറ്റത്തിൽ‍ സന്തോഷം പങ്കുവച്ച് മാളവിക രം​ഗത്തെത്തുകയും ചെയ്തു. 

തമിഴ് ചിത്രം മാസ്റ്ററിലെ താരങ്ങൾ ഒന്നിച്ചുള്ള സാങ്കൽപ്പിക വീടാണ് പോസ്റ്ററിലെ പശ്ചാത്തലം. നടൻമാരായ വിജയ്, വിജയ് സേതുപതി, ശന്തനുഭാ​ഗ്യരാജ്, സംധായകൻ ലോകേഷ് കനകരാജ്, മാളവിക എന്നിവരെല്ലാം പോസ്റ്ററിൽ ഉണ്ട്. പല വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് ഇവർ ഓരോരുത്തരും. പാട്ട് കേൾക്കുക, ലുഡോ കളി, സിനിമ കാണൽ അങ്ങനെ നീളുന്നു. എന്നാൽ ആദ്യ പോസ്റ്ററിൽ മാളവിക അടുക്കളയിൽ തിരക്കിലാണ് എന്ന തരത്തിലാണ് ചിത്രീകരിച്ചിരുന്നത്. ഇതിനെതിരെയായിരുന്നു നടിയുടെ വിമർശനം. 

''ഒരു സാങ്കൽപ്പിക മൂവി ഹൗസിൽ പോലും സ്ത്രീയുടെ ജോലി പാചകമാണ്, ഈ ലിം​ഗഭേദം എന്നില്ലാതാകും -മാളവിക കുറിച്ചു. മാളവികയ്ക്ക് പിന്തുണയുമായി നിരവധി ആരാധകരും എത്തി. ഇതിനുപിന്നാലെയാണ് മാറ്റങ്ങളോടെ പുതിയ പോസ്റ്റർ അവതരിപ്പിച്ചത്. ഇതിൽ വായനയിൽ മുഴുകിയിരിക്കുന്ന താരത്തെയാണ് കാണാൻ കഴിയുക. 

അതിൽ പുരുഷൻമാർ പാട്ടുകേൾക്കുക, കളിക്കുക, പിയാനോ വായിക്കുക തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ മാളവിക പാചകത്തിലാണ്. ഇത് ശ്രദ്ധയിൽപ്പെട്ട മാളവിക ഇങ്ങനെക്കുറിച്ചു. പുതിയ പോസ്റ്റർ തനിക്ക് ഇഷ്ടമായെന്ന് പറഞ്ഞ മാളവിക താൻ വായന ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണെന്ന് എങ്ങിനെ മനസ്സിലായെന്നും ചോദിക്കുന്നുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com