പൃഥ്വിരാജ് നായകനായ 'എസ്ര'യ്ക്ക് ശേഷം കിരൺ മോഹൻ ഒരുക്കുന്ന ഹൊറർ ചിത്രം 'രാ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മലയാളത്തിലെ ആദ്യത്തെ സോംബി മൂവി എന്ന ടാഗ്ലൈനോടെയാണ് പോസ്റ്റർ.
മനുഗോപാൽ ആണ് 'രാ'യുടെ തിരക്കഥ രചിച്ചിരിക്കുന്നത്. 'ഒലാലാ' യാണ് ചിത്രത്തിന്റെ നിർമ്മാണം. കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
തമിഴിൽ കിരൺ സംവിധാനം ചെയ്യുന്ന 'ബ്രഹ്മപുരി' എന്ന മറ്റൊരു ചിത്രവും റിലീസ് ചെയ്യാനിരിക്കുകയാണ്. പാർഥിപന്റെ സഹസംവിധായകനായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ