ടാറ്റൂ കാണിച്ച് സഹതാരത്തിനൊപ്പമുള്ള ഫോട്ടോയ്ക്ക് മോശം കമന്റ്; ഈ അസുഖത്തിന് കേരളത്തിൽ ചികിത്സയുണ്ടെന്ന് നടി

സഹതാരമായ സായ് കിരണിനൊപ്പം കയ്യിലെ ചാറ്റു കീണിച്ച് നിൽക്കുന്നതായിരുന്നു ചിത്രം
ടാറ്റൂ കാണിച്ച് സഹതാരത്തിനൊപ്പമുള്ള ഫോട്ടോയ്ക്ക് മോശം കമന്റ്; ഈ അസുഖത്തിന് കേരളത്തിൽ ചികിത്സയുണ്ടെന്ന് നടി

സിനിമ സീരിയൽ താരങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ നേരിടേണ്ടിവരുന്ന ആക്രമണം ചെറുതല്ല. മോശം കമന്റ് പോസ്റ്റ് ചെയ്യുന്ന ആൾക്കെതിരെ രൂക്ഷഭാഷയിൽ പ്രതികരിക്കാനും ഇവർ മടിക്കാറില്ല. ഇപ്പോൾ കയ്യടി നേടുന്നത് ടെലിവിഷൻ താരം ഉമ നായരുടെ മറുപടിയാണ്. സഹതാരത്തിനൊപ്പമുള്ള ചിത്രത്തിന് മോശം കമന്റ് ചെയ്തയാളോടാണ് താരം രൂക്ഷ ഭാഷയിൽ പ്രതികരിച്ചത്.

സഹതാരമായ സായ് കിരണിനൊപ്പം കയ്യിലെ ചാറ്റു കീണിച്ച് നിൽക്കുന്നതായിരുന്നു ചിത്രം. ‘‘ടാറ്റൂ ആർട് ഒരുപാട് ഇഷ്ടമായിരുന്നു. ഒപ്പം പേടിയും. എനിക്ക് ധൈര്യം തന്നത് ടാറ്റൂ പ്രേമി ആയ പ്രിയപ്പെട്ട സായ് കിരണ്‍ ആയിരുന്നു. ലൗവ് യു സായ്’’എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. അതിനടിയിലാണ് ഒരു മോശം കമന്റ് എത്തിയത്.

‘ചേട്ടാ തുടയിൽ ഒരു ടാറ്റൂ വേഗം ഇട്ടിട്ടു വാ. എന്നിട്ട് ആ ചേച്ചീടെ അടുത്ത് ചെന്ന് ഇതുപോലെ നില്ല്’’ എന്നായിരുന്നു കമന്റ്. ഇതിന് ശക്തമായ ഭാഷയിലായിരുന്നു താരത്തിന്റെ മറുപടി. ‘മോന് കണ്ടിട്ട് അങ്ങ് സഹിക്കുന്നില്ല അല്ലേ. പോട്ടെ സാരമില്ല. ഈ അസുഖത്തിന് ഇപ്പോ നല്ല ചികിത്സ കേരളത്തിൽ ഉണ്ട്. വ്യാജ ഐഡിക്കും മോശം കമന്റ്സിനും ഒരുപാട് മറുപടി കൊടുക്കേണ്ടി വരും. ഒക്കെ ആണോ ? താരം മറുപടിയായി കുറിച്ചു. കുറച്ചു ദിവസം മുൻപ് നടി വീണ നായരുടെ പോസ്റ്റിന് താഴെയും മോശം കമന്റ് എത്തിയിരുന്നു. ഇതിനെതിരെ താരം നിയമനടപടി സ്വീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com