ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ പഠിച്ച ഡ്രാ​ഗണുമായി പിഷാരടി; ട്രോൾ നിറഞ്ഞ് കമന്റ് ബോക്സ്

ഉണക്ക മുന്തിരിയിൽ കാറ്റു നിറക്കുന്ന കോഴ്സ് പഠിപ്പിക്കുന്നുണ്ടെന്നും മഴ നനഞ്ഞ് തീതുപ്പാതായ ഡ്രോ​ഗണുകളെ റിപ്പയർ ചെയ്യുമെന്നും പറഞ്ഞുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്
ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ പഠിച്ച ഡ്രാ​ഗണുമായി പിഷാരടി; ട്രോൾ നിറഞ്ഞ് കമന്റ് ബോക്സ്

ഡ്രാ​ഗൺ കുഞ്ഞുങ്ങളുടേയും ദിനോസർ കുഞ്ഞുങ്ങളുടേയും വിൽപ്പനക്കാരാണ് സോഷ്യൽ മീഡിയ നിറയെ. പല വെറൈറ്റിയിലുള്ള കുഞ്ഞുങ്ങളെ സൈബർലോകത്ത് കിട്ടും. പ്രമുഖരുടെ പോസ്റ്റുകൾക്കടിയിൽ വിൽപ്പനക്കാരുടെ കച്ചവടം കൊഴുക്കുന്നതിനിടെ തന്റെ കയ്യിലുള്ള സ്പെഷ്യൽ ഡ്രാ​ഗണെ പരിചയപ്പെടുത്തുകയാണ് രമേഷ് പിഷാരടി. ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ എടുത്ത ഡ്രാ​ഗണുമായാണ് താരത്തിന്റെ നിൽപ്പ്.

ഇ​ഗ്വാനയ്ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഡ്രാഗൺ, തീ അണയ്ക്കാൻ പരിശീലനം ലഭിച്ചത്...(ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ)’ എന്ന അടിക്കുറിപ്പിലാണ് ചിത്രം. താരം സംവിധാനം ചെയ്ത പഞ്ചവർണ്ണ തത്തയിൽ ഇ​ഗ്വാന പ്രധാന വേഷത്തിലെത്തുന്നുണ്ട്. അടിക്കുറിപ്പിന്റെ പേരിൽ ആരാധകരുടെ കയ്യടി നേടുന്ന താരമാണ് രമേഷ് പിഷാരടി. ഈ പോസ്റ്റും ഹിറ്റാവുകയാണ്.

പോസ്റ്റിന് താഴെ ട്രോളുകൾ നിറയുകയാണ്. ഉണക്ക മുന്തിരിയിൽ കാറ്റു നിറക്കുന്ന കോഴ്സ് പഠിപ്പിക്കുന്നുണ്ടെന്നും മഴ നനഞ്ഞ് തീതുപ്പാതായ ഡ്രോ​ഗണുകളെ റിപ്പയർ ചെയ്യുമെന്നും പറഞ്ഞുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. അതിനൊപ്പം പിഷാരടിയെ ട്രോളാനും ആരാധകർ മറന്നില്ല. ഡ്രാ​ഗൺ കുഞ്ഞുങ്ങളെന്ന പേരിൽ ഓന്തിനെ വിൽക്കാൻ ശ്രമിച്ചതിന് പിഷാരടി അറസ്റ്റിലായെന്നു പറഞ്ഞാണ് ട്രോൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com