ഗൗരിക്ക് പിറന്നാൾ സമ്മാനവുമായി സണ്ണി വെയ്നും കൂട്ടരും; വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th August 2020 03:04 PM |
Last Updated: 17th August 2020 03:04 PM | A+A A- |

96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷക്ഷകഹൃദയം കീഴടക്കിയ നടിയാണ് ഗൗരി കിഷൻ. നടി ആദ്യമായി നായികയാകുന്ന മലയാള ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. ഗൗരിയുടെ പിറന്നാൾ ദിനമായ ഇന്ന് നടിക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് സണ്ണി വെയ്നും അനുഗ്രഹീതൻ ആന്റണിയുടെ അണിയറ പ്രവർത്തകരും. സിനിമയുടെ ഷൂട്ടിങിനിസിടെ ഒപ്പിയെടുത്ത മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോയാണ് ഗൗരിക്കുള്ള സമ്മാനം.
ഗൗരിക്ക് പിറന്നാൾ ആശംസ നേർന്ന് സണ്ണി വെയ്ൻ ആണ് വിഡിയോ പങ്കുവച്ചത്. വിഡിയോയ്ക്ക് ഗൗരി നന്ദി കുറിച്ചിട്ടുമുണ്ട്.
നവാഗതനായ പ്രിൻസ് ജോയ് സംവിധായകനാകുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. തിരക്കഥ ഒരുക്കിയിക്കുന്നത് നവീൻ ടി. മണിലാൽ ആണ്. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം. ഷിജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.