സണ്ണി ലിയോണി ഔട്ടായി, ആദ്യ സ്ഥാനത്ത് റിയ ചക്രബര്‍ത്തി; ഏറ്റവും കൂടുതല്‍ തെരഞ്ഞ ഇന്ത്യയിലെ പത്ത് സുന്ദരിമാര്‍

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ കങ്കണ റണാവത്താണ് രണ്ടാം സ്ഥാനത്ത്
സണ്ണി ലിയോണി ഔട്ടായി, ആദ്യ സ്ഥാനത്ത് റിയ ചക്രബര്‍ത്തി; ഏറ്റവും കൂടുതല്‍ തെരഞ്ഞ ഇന്ത്യയിലെ പത്ത് സുന്ദരിമാര്‍

ബോളിവുഡ് സിനിമാലോകത്തെ വിവാദങ്ങളില്‍ നിറച്ച വര്‍ഷമാണ് 2020. ബോളിവുഡ് യുവതാരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. സുശാന്തിന്റെ കാമുകിയും നടിയുമായിരുന്ന റിയ ചക്രബര്‍ത്തിയിലേക്ക് അന്വേഷണം നീണ്ടതോടെ രാജ്യത്തെ വലിയ വാര്‍ത്തതാരമായി അവര്‍ മാറി. ഇപ്പോള്‍ ഇതാ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇന്ത്യയിലെ വനിത താരമായിരിക്കുകയാണ് റിയ. 

യാഹൂ പുറത്തുവിട്ട ഏറ്റവും കൂടുതല്‍ തെരഞ്ഞ പത്ത് ഇന്ത്യന്‍ സുന്ദരിമാരുടെ ലിസ്റ്റിലാണ് റിയ ആദ്യ സ്ഥാനത്തെത്തിയത്. മുന്‍ പോണ്‍ താരം സണ്ണി ലിയോണിയെ പിന്നിലാക്കിയാണ് റിയ ആദ്യസ്ഥാനത്തെത്തിയത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ നായികമാരെല്ലാം പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. 

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ കങ്കണ റണാവത്താണ് രണ്ടാം സ്ഥാനത്ത്. ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ബോളിവുഡിലെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ദീപികയെ അന്വേഷണസംഘം ചോദ്യം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയയായ സാറാ അലി ഖാന്‍ പത്താം സ്ഥാനത്താണ്. 

നാലാമതാണ് സണ്ണി ലിയോണിയുടെ സ്ഥാനം. പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവര്‍ അഞ്ചും ആറും സ്ഥാനത്തെത്തി. ഗായിക നേഹ കക്കറാണ് ഏഴാം സ്ഥാനത്ത്. ഗായിക കനിക കപൂര്‍ എട്ടാം സ്ഥാനത്തും ബോളിവുഡ് സുന്ദരി കരീന കപൂര്‍ ഒമ്പതാം സ്ഥാനത്തുമെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com