മികച്ച നടൻ ഗിന്നസ് പക്രു, അഹമ്മദാബാദ് ചലച്ചിത്ര മേളയിൽ തിളങ്ങി ഇളയരാജ
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th December 2020 11:47 AM |
Last Updated: 18th December 2020 11:47 AM | A+A A- |

ഗിന്നസ് പക്രു/ ഫേയ്സ്ബുക്ക്
അഹമ്മദാബാദ്; ഇളയരാജയിലെ അഭിനയത്തിന് നടൻ ഗിന്നസ് പക്രുവിന് അംഗീകാരം. ഗുജറാത്തിലെ അഹമ്മദാബാദ് രാജ്യാന്തര ചിൽഡ്രൻ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരമാണ് താരം സ്വന്തമാക്കിയത്. മാധവ രാമദാസ് സംവിധാനം ചെയ്ത ഇളയരാജയ്ക്ക് മികച്ച നടന്‍ വിഭാഗത്തിലടക്കം മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു.
ചിത്രത്തിൽ തൃശൂര്‍ റൗണ്ടില്‍ കപ്പലണ്ടി വില്‍പ്പനക്കാരനായ വനജനെയാണ് പക്രു അവതരിപ്പിച്ചത്. വനജന്റേയും കുടുംബത്തിന്റേയും അതിജീവനം പറയുന്ന ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.
We are proud to share a happy news . Our movie 'ILAYARAJA' achieved 3 awards in Ahmedabad International Children Film...
Posted by Guinnespakru on Thursday, December 17, 2020
ചലച്ചിത്ര മേളയിലും മികവു പുലർത്തിയ ചിത്രത്തിന് ഗോള്‍ഡന്‍ കൈറ്റ് പുരസ്‌കാരം സ്വന്തമാക്കി. കൂടാതെ പശ്ചാത്തല സംഗീതത്തിന് രതീഷ് വേഗയും പുരസ്കാരത്തിന് അർഹനായി. എഴുത്തുകാരന്‍ സുദീപ് ടി. ജോര്‍ജിന്റെതായിരുന്നു ഇളയരാജയുടെ തിരക്കഥ. ഹരിശ്രീ അശോകന്‍, ഗോകുല്‍ സുരേഷ്, മാസ്റ്റര്‍ ആദിത്, ബേബി ആര്‍ദ്ര, ദീപക് പറമ്പോല്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായിരുന്നു. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാധവ രാമദാസ്. 2019ലാണ് ചിത്രം തീയെറ്ററിൽ എത്തിയത്.