എട്ട് മണിക്കൂറിന്റെ പണി, ഹാഫ് സ്ലീവ് നിറയെ ടാറ്റൂവുമായി ലെന; അമ്പരന്ന് ആരാധകര്‍, വിഡിയോ

ടാറ്റൂ ഗേളായ ലെനയുടെ കയ്യില്‍ നേരത്തെ തന്നെ രണ്ട് ടാറ്റൂ ഉണ്ടായിരുന്നു. അത് കൂടാതെയാണ് പുതിയത് ചെയ്തത്
ലെന പുതിയ ടാറ്റുവുമായി/ ഫേയ്സ്ബുക്ക്
ലെന പുതിയ ടാറ്റുവുമായി/ ഫേയ്സ്ബുക്ക്

പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി ഇംഗ്ലണ്ടിലാണ് ഇപ്പോള്‍ ലെന. ഇംഗ്ലണ്ട് ദിനങ്ങള്‍ ആഘോഷമാക്കുകയാണ് താരം. ഇതിനോടകം നിരവധി വിശേഷങ്ങളാണ് താരം പങ്കുവെച്ചത്. കഴിഞ്ഞ ദിവസമാണ് ഒരു വമ്പന്‍ സര്‍പ്രൈസുമായി താന്‍ വരുന്നുണ്ടെന്ന് താരം പറഞ്ഞത്. ഇതോടെ സര്‍പ്രൈസ് എന്താണ് എന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകര്‍. ഇപ്പോള്‍ ഇതാ പുത്തന്‍ ടാറ്റൂവുമായി ഞെട്ടിച്ചിരിക്കുകയാണ് താരം. കയ്യിന്റെ ഹാഫ് സ്ലീവ് നിറഞ്ഞു നില്‍ക്കുന്നതാണ് പുത്തന്‍ ടാറ്റൂ. 

ടാറ്റൂ ഗേളായ ലെനയുടെ കയ്യില്‍ നേരത്തെ തന്നെ രണ്ട് ടാറ്റൂ ഉണ്ടായിരുന്നു. അത് കൂടാതെയാണ് പുതിയത് ചെയ്തത്. എട്ട് മണിക്കൂറോളമാണ് ടാറ്റൂ ചെയ്യാന്‍ വേണ്ടി എടുത്തത്. ഇതോടെ താരത്തിന്റെ ഇടം കയ്യിന്റെ ഹാഫ് സ്ലീവ് മുഴുവന്‍ നിറപ്പകിട്ടുള്ളതായി. വലിയ റോസാപ്പൂവിന് അടുത്തായി ചിത്രശലഭം നില്‍ക്കുന്ന രീതിയിലുള്ളതാണ് ടാറ്റൂ. മനോഹരമായ നിറങ്ങളോടു കൂടിയതാണ് ടാറ്റൂ. അതിനൊപ്പം ബ്രഹ്മൈവാകം എന്നും എഴുതിയിട്ടുണ്ട്. ആ വാക്ക് ടാറ്റൂവില്‍ ഉപയോഗിക്കുന്നത് ആദ്യമായിട്ടാണെന്നാണ് താരം പറയുന്നത്. ഒപ്യുലെന്റ് ഇങ്കിലെ ടോണി ഇവാന്‍സാണ് ലെനയുടെ ടാറ്റൂ ചെയ്തത്. 

എന്തായാലും താരത്തിന്റെ സര്‍പ്രൈസ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് കയ്യടിയുമായി എത്തുന്നത്. എന്നാല്‍ അതിനൊപ്പം വിമര്‍ശനവും ഉയരുന്നുണ്ട്. മികച്ച നടിയാണെന്നും ഈ ടാറ്റൂ കാരണം അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത് എന്നുമാണ് ചിലരുടെ ആവശ്യം. ടാറ്റൂ കഥാപാത്രത്തിന്റെ സൗന്ദര്യം നശിപ്പിക്കുമെന്നും ചിലര്‍ പറയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com