മികച്ച ഇന്ത്യൻ ചിത്രമായി 'പുള്ള്', ഷിംല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള സിനിമക്ക് അം​ഗീകാരം

റിയാസ് റാസും പ്രവീണ്‍ കേളിക്കോടനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
പുള്ള് പോസ്റ്റർ/ ഫേയ്സ്ബുക്ക്
പുള്ള് പോസ്റ്റർ/ ഫേയ്സ്ബുക്ക്

ഷിംല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം പുള്ളിന് അം​ഗീകാരം. മികച്ച ഇന്ത്യന്‍ ഫീച്ചർ സിനിമയായാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. റിയാസ് റാസും പ്രവീണ്‍ കേളിക്കോടനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

വടക്കന്‍കേരളത്തിന്റെ അനുഷ്ഠാനകലയായ തെയ്യത്തിന്റെ പശ്ചാത്തലത്തിൽ നിർമിച്ചിരിക്കുന്ന ചിത്രത്തിൽ പ്രകൃതിസംരക്ഷണവും ആഗോളതാപനവും കാലവസ്ഥാവ്യതിയാനങ്ങളുമാണ് ചർച്ചയാവുന്നത്. ഫസ്റ്റ്ക്ളാപ്പ് എന്ന സിനിമാസാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ചാണ് പുള്ള് നിര്‍മിച്ചത്.

റെയ്‌ന മരിയ, സന്തോഷ് സരസ്സ്, ധനില്‍ കൃഷ്ണ, ലതാ സതീഷ്, ആനന്ദ് ബാല്‍ എന്നിവരാണ് അഭിനേതാക്കൾ. ഷബിതയാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. വിധു ശങ്കര്‍, ബിജീഷ് ഉണ്ണി, ശാന്തകുമാര്‍, ഷബിത എന്നിവർ ചേർന്നാണ് തിരക്കഥ. അജി വാവച്ചനാണ് ഛായാ​ഗ്രഹണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com