ചെമ്പൻ വിനോദിന്റെ തിരക്കഥ, "ഭീമന്റെ വഴി" ചിത്രീകരണം ആരംഭിച്ചു 

ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് നിർമാണം
ഭീമന്റെ വഴി/ ചിത്രം: ഫേസ്ബുക്ക്
ഭീമന്റെ വഴി/ ചിത്രം: ഫേസ്ബുക്ക്

ങ്കമാലി ഡയറിസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നടൻ ചെമ്പൻ വിനോദ് തിരക്കഥയൊരുക്കുന്ന ചിത്രമാണ് "ഭീമന്റെ വഴി".  അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുറ്റിപ്പുറത്താണ് ചിത്രീകരണം നടക്കുന്നത്. 

"തമാശ" എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ്  അഷ്‌റഫ്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, ചിന്നു ചാന്ദ്നി, ജിനു ജോസഫ് എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് നിർമാണം. 

ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും മഷർ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീതസംവിധാനവും നിർവഹിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com