ചുവന്ന ദാവണിയില്‍ നൃത്തം ചെയ്ത് കങ്കണ; തലൈവിയിലെ പുതിയ പോസ്റ്റര്‍ പുറത്ത്

കങ്കണ ജയലളിതയായി എത്തുമ്പോള്‍ എംജിആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്
ചുവന്ന ദാവണിയില്‍ നൃത്തം ചെയ്ത് കങ്കണ; തലൈവിയിലെ പുതിയ പോസ്റ്റര്‍ പുറത്ത്

മിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ബിഗ് ബജറ്റ് ചിത്രം തലൈവിയുടെ പുതിയ പോസ്റ്റര്‍ പുറത്ത്. ജയലളിതയുടെ സിനിമ കാലഘട്ടം അടയാളപ്പെടുത്തുന്ന മനോഹരമായ പോസ്റ്ററാണ് പുറത്തുവന്നത്. ചുവന്ന ദാവണിയില്‍ നൃത്തം ചെയ്യുന്ന കങ്കണ റണാവത്തിനെയാണ് പോസ്റ്ററില്‍ കാണുന്നത്. ചിത്രത്തിലെ മറ്റ് പോസ്റ്ററുകളിലേതുപോലെ ഇതിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Taran Adarsh (@taranadarsh) on

നടിയുടെ താരപ്പകിട്ടില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള ജയലളിതയുടെ യാത്രയാണ് തലൈവിയില്‍ പറയുന്നത്. എഎല്‍ വിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കങ്കണ ജയലളിതയായി എത്തുമ്പോള്‍ എംജിആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. ചെറുപ്പത്തിലെയുള്ള ലുക്ക് മികച്ച അഭിപ്രായം നേടിയെങ്കിലും രാഷ്ട്രീയകാലത്തെ ലുക്ക് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. അരവിന്ദ് സ്വാമിയുടെ എംജിആറിന് മികച്ച അഭിപ്രായമാണ് നേടിയത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ജൂണ്‍ 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com