'ആണത്തമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ അഭിമാനം'; വിജയ്‌യെ കുറിച്ച് ഹരീഷ് പേരടി

ആണത്തമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്ന് ഹരീഷ് പേരടി
'ആണത്തമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ അഭിമാനം'; വിജയ്‌യെ കുറിച്ച് ഹരീഷ് പേരടി

കൊച്ചി:  നടന്‍ വിജയ് യെ ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ആണത്തമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മെര്‍സല്‍ സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കുറിപ്പ്. 

വിജയ് ചിത്രം ബിഗിലില്‍ കൈപറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കുകള്‍ ആണ് ഇളയ ദളപതിക്കു കുരുക്കായത്. കഴിഞ്ഞ ദിവസം സിനിമയുടെ നിര്‍മാതാക്കളായ എജിഎസ് എന്റര്‍ടെയിന്‍മെന്റ് ഓഫിസുകളില്‍ റെയ്ഡ് നടന്നിരുന്നു. കൂടാതെ തമിഴ് സിനിമയിലെ ഏറ്റവും വലിയ പണം ഇടപാടുകാരനായ അന്‍പു ചെഴിയന്റെ വീട്ടിലും ഓഫിസിലും റെയ്ഡ് നടന്നു. 

ചെന്നൈയിലും മധുരയിലും നടന്ന റെയ്ഡിലാണ് കണക്കില്‍ പെടാത്ത 65 കോടി പിടിച്ചെടുത്തത്. നടനു നല്‍കിയ പ്രതിഫലം സംബന്ധിച്ച് അന്‍പ് ചെഴിയന്റെയും നിര്‍മാതാവിന്റെയും മൊഴികളും  താരത്തിന്റെ ആദായനികുതി രേഖകളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ റെയ്ഡില്‍ അനധികൃതമായതൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com