സംവിധായകന്റെ തോളില്‍ കാലു കയറ്റിവെച്ച് ജയസൂര്യ;  'ഇത്ര പ്രതീക്ഷിച്ചില്ല'

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ തന്നെ ജയസൂര്യയുടെ ആക്ഷന്റെ ചൂട് അറിഞ്ഞു
സംവിധായകന്റെ തോളില്‍ കാലു കയറ്റിവെച്ച് ജയസൂര്യ;  'ഇത്ര പ്രതീക്ഷിച്ചില്ല'

യസൂര്യയെ നായകനാക്കി ഒരുക്കിയ ആക്ഷന്‍ ചിത്രമാണ് തൃശൂര്‍ പൂരം. ചിത്രത്തില്‍ പുള്ളുഗിരി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. രാജേഷ് മോഹനനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ പല സംഘട്ടനരംഗങ്ങളിലും ഡ്യൂപ്പില്ലാതെ ജയസൂര്യ തന്നെയാണ് അഭിനയിച്ചത്. ഇതിന്റെ വിഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ സംവിധായകന്‍ തന്നെ ജയസൂര്യയുടെ ആക്ഷന്റെ ചൂട് അറിഞ്ഞു. രസകരമായ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് രാജേഷ് മോഹനന്‍. 

സംവിധിയകന്റെ തോളില്‍ കാലു കയറ്റിവെച്ചിരിക്കുന്ന ജയസൂര്യയാണ് ചിത്രത്തില്‍. 'കാല് ഏത് വരെ പൊക്കാന്‍ പറ്റുമെന്നു ചോദിച്ചതാ ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല!!' എന്ന അടിക്കുറിപ്പിലാണ് രാജേഷ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ജയേട്ടന്‍ നമ്മള്‍ ഉദ്ദേശിച്ച ആള്‍ അല്ല സാര്‍ എന്നാണ് ഒരാളുടെ കമന്റ്. നടുവേദനയുടെ കാര്യം മറക്കരുതെന്ന് ഷാജിയേട്ടനെ ഓര്‍മിപ്പിക്കുന്നവരുമുണ്ട്. 

ജയസൂര്യയുടെ ഇതുവരെയിറങ്ങിയതില്‍ ഏറ്റവും മികച്ച ആക്ഷന്‍ ത്രില്ലര്‍ എന്ന വിശേഷണവുമായാണ് തൃശൂര്‍ പൂരം തിയറ്ററുകളിലെത്തിയത്. പുള്ളുഗിരി എന്ന ഗുണ്ടാ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സംഗീതസംവിധായകനായ രതീഷ് വേഗ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മാണം െ്രെഫഡേ ഫിലിംസ് ആയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com