'30 അണ്ടര്‍ 30'; ഫോബ്സ് പട്ടികയിൽ ഇടം നേടി സായി പല്ലവി   

27-ാം സ്ഥാനത്താണ് തെന്നിന്ത്യയിലെ സൂപ്പര്‍ താരം
'30 അണ്ടര്‍ 30'; ഫോബ്സ് പട്ടികയിൽ ഇടം നേടി സായി പല്ലവി   

പ്രേമം എന്ന ഹിറ്റ് ചിത്രത്തിൽ മലർ എന്ന കഥാപാത്രത്തെ അവതരിച്ച് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ നടിയാണ് സായി പല്ലവി. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം തന്റെ അഭിനയപാടവം വ്യക്തമാക്കി. റൗഡി ബേബി എന്ന ഒറ്റ ​ഗാനരം​ഗം കൊണ്ട് സായി ഉണ്ടാക്കിയ തരം​ഗം ചെറുതല്ല. ഇപ്പോഴിതാ ഫോബ്സ് ഇന്ത്യ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് സായി പല്ലവി. 

ഫോബ്സിന്റെ  ’30 അണ്ടര്‍ 30′ പട്ടികയിലാണ് താരം ഇടം നേടിയത്. 30 വയസ്സിനു താഴെ പ്രായമുള്ള യുവപ്രതിഭകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ 27-ാം സ്ഥാനത്താണ് തെന്നിന്ത്യയിലെ സൂപ്പര്‍ താരം.പട്ടികയില്‍ ഇടം പിടിച്ച ഒരേയൊരു ചലച്ചിത്ര നടിയാണ് സായ് പല്ലവി. 

നേട്ടത്തില്‍ സന്തോഷമുണ്ടെന്നും തന്നില്‍ നിന്ന് സ്ത്രീകള്‍ ഊര്‍ജം ഉള്‍ക്കൊള്ളുന്നുണ്ടെങ്കില്‍ , ആത്മവിശ്വാസം പകരാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതില്‍ സംതൃപ്തയാണെന്നും താരം പ്രതികരിച്ചു. "സിനിമയിലേക്ക് വന്ന സമയത്ത് അഭിനയം വശമില്ലായിരുന്നു. അരക്ഷിതാവസ്ഥയായിരുന്നു ചുറ്റിലുമുണ്ടായിരുന്നത്. ജനങ്ങളുടെ അംഗീകാരമാണ് അഭിനയിക്കാനുള്ള ആത്മവിശ്വാസം നല്‍കിയത്", ഫോബ്‌സ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.

സിനിമയിൽ അഭിനയിക്കുന്നതിനപ്പുറം തന്റെ നിലപാടികൾ കൊണ്ടും കയ്യടി നേടിയ താരമാണ് സായി. രണ്ട് കോടി രൂപ വാഗ്ദാനം ചെയ്യപ്പെട്ട സൗന്ദര്യവര്‍ധക വസ്തുവിന്റെ പരസ്യം താരം വേണ്ടെന്ന് വച്ചത് താരത്തിന് ഏറെ അഭിനന്ദനം നേടിക്കൊടുത്ത തീരുമാനമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com