ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവിനെതിരെ പൂനം പാണ്ഡെ കോടതിയില്‍

രാജ് കുന്ദ്ര നടിയുടെ ഫോണ്‍ നമ്പര്‍ പുറത്തുവിട്ടെന്നും തുടര്‍ന്ന് തനിക്ക് മോശമായ സന്ദേശങ്ങള്‍ ലഭിക്കുകയാണെന്നും പൂനം ആരോപിക്കുന്നു
ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവിനെതിരെ പൂനം പാണ്ഡെ കോടതിയില്‍


രാജ് കുന്ദ്രയ്‌ക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് നടിയും മോഡലുമായ പൂനം പാണ്ഡെ. ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും പ്രമുഖ വ്യവസായിയുമാണ് രാജ് കുന്ദ്ര. ഇയാളുടെ പങ്കാളിയായ സൗരഭിനെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പൂനം പാണ്ഡെയുടെ ഉടമസ്ഥതയിലുള്ള ഒരു ആപ്പ് മാര്‍ച്ച് 2019 മുതല്‍ രാജ് കുന്ദ്രയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് നിയന്ത്രിക്കുന്നത്. എന്നാല്‍ കുറച്ച് മാസങ്ങല്‍ക്ക് മുന്‍പ് ഈ കമ്പനിയുമായുള്ള കരാര്‍ താന്‍ റദ്ദാക്കിയെന്നാണ് പൂനം അവകാശപ്പെടുത്തത്. കരാര്‍ റദ്ദാക്കിയിട്ടും ആപ്പ് സജീവമായി നില്‍ക്കുന്നതിനാലാണ് പൂനം നിയമപരമായി രംഗത്തെത്തിയിരിക്കുന്നത്. ആപ്പ് വഴി രാജ് കുന്ദ്ര നടിയുടെ ഫോണ്‍ നമ്പര്‍ പുറത്തുവിട്ടെന്നും ഇതേതുടര്‍ന്ന് തനിക്ക് മോശമായ സന്ദേശങ്ങള്‍ നിരന്ദരം ലഭിക്കുകയാണെന്നും പൂനം പരാതിയില്‍ ആരോപിക്കുന്നു. 

പൊലീസിനെ സമീപിച്ചപ്പോള്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ വിസ്സമ്മതിച്ചതിനേ തുടര്‍ന്നാണ് നടി കോടതിയിലെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com