മികച്ച നടന്‍ ഫീനിക്‌സ്, നടി റെനി സെല്‍വഗര്‍; മികച്ച ചിത്രം ഉള്‍പ്പെടെ നാല് പുരസ്‌കാരങ്ങളുമായി ചരിത്രം കുറിച്ച് പാരസൈറ്റ്

വണ്‍സ് സപ്പോണ്‍ എ ടൈം എന്‍ ഹോളിവുഡാണ് മികച്ച ചിത്രം
മികച്ച നടന്‍ ഫീനിക്‌സ്, നടി റെനി സെല്‍വഗര്‍; മികച്ച ചിത്രം ഉള്‍പ്പെടെ നാല് പുരസ്‌കാരങ്ങളുമായി ചരിത്രം കുറിച്ച് പാരസൈറ്റ്

ലോസ് ആഞ്ചല്‍സ്; 92ാം ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ചരിത്രം കുറിച്ച് കൊറിയന്‍ ചിത്രം പാരസൈറ്റ്. മികച്ച ചിത്രത്തിനുള്‍പ്പടെ നാല് പുരസ്‌കാരങ്ങളാണ് പാരസൈറ്റ് നേടിയത്. ഓസ്‌കറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദേശ ഭാഷ ചിത്രം മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുന്നത്.

ജോക്കറിലെ അഭിനയത്തിന് വാക്വീന്‍ ഫീനിക്‌സ് മികച്ച നടനുള്ള പുരസ്‌കാരം നേടി. ഫീനിക്‌സിന്റെ ആദ്യത്തെ ഓസ്‌കാര്‍ നേട്ടമാണിത്. ജൂഡിയിലെ പ്രമകടനത്തിന് റെനി സെല്‍വഗറാണ് മികച്ച നടി. നടിയും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിച്ചതാണ് താരത്തെ പുരസ്‌കാരാര്‍ഹയാക്കിയത്. 

മികച്ച ചിത്രം കൂടാതെ മികച്ച സംവിധായകന്‍, തിരക്കഥ, വിദേശ ഭാഷ ചിത്രം എന്നിവയ്ക്കാണ് പാരസൈറ്റ് പുരസ്‌കാരം നേടിയത്. ബോന്‍ ജൂന്‍ ഹോ ആണ് ചിത്രം സംവിധാനം ചെയ്തത്. ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്‌കറില്‍ ഇത്ര മികച്ച നേട്ടം കൈവരിക്കുന്നത് ആദ്യമായാണ്.

മികച്ച സഹനടനായി ബ്രാഡ് പിറ്റ് തെരഞ്ഞെടുക്കപ്പെട്ടു. കെന്റ്വിന്‍ ടാരന്റിണോ സംവിധാനം ചെയ്ത വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ടോം ഹാങ്ക്‌സ്, ആന്തണി ഹോപ്കിന്‍സ്, അല്‍ പാച്ചിനോ, ജോ പെസി എന്നിവരെയാണ് ബ്രാഡ് പിറ്റ് മറികടന്നത്.

മികച്ച അനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ടോയ് സ്‌റ്റോറി-4 കരസ്ഥമാക്കി. മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ഹെയര്‍ ലവ് സ്വന്തമാക്കി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം കൊറിയന്‍ ചിത്രം പാരസൈറ്റ് സ്വന്തമാക്കി. ബോങ്ജു ഹോയും ഹാന്‍ ജിന്‍ വോണും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മികച്ച തിരക്കഥയ്ക്ക് പുരസ്‌കാരം കരസ്ഥമാക്കുന്ന ആദ്യ ദക്ഷിണ കൊറിയന്‍ ചിത്രമാണ് പാരസൈറ്റ്.

മികച്ച അവലംബിത തിരക്കഥ ജോജോ റാബിറ്റ് നേടി. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും തായ്ക വൈറ്റിറ്റാണ്. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- ദ നൈബേഴ്‌സ് വിന്‍ഡോ സ്വന്തമാക്കി. മികച്ച സഹനടിയായി ലോറ ഡേണ്‍ തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം മാര്യേജ് സ്‌റ്റോറി. കാത്തി ബേറ്റ്‌സ്, സ്‌കാര്‍ലെറ്റ് യൊഹാന്‍സണ്‍, ഫ്‌ളോറസ് പഗ്, മാര്‍ഗട്ട് റോബി എന്നിവരെയാണ് ലോറ മറികടന്നത്. മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: ബാര്‍ബറ ലിങ്. ചിത്രം വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്. മികച്ച വസ്ത്രാലങ്കാരം: ജോക്വലിന്‍ ഡ്യൂറണ്‍. ചിത്രം ലിറ്റില്‍ വിമന്‍. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ചിത്രം: അമേരിക്കന്‍ ഫാക്ടറി. മികച്ച ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്ജക്റ്റ്): ലേണിങ് ടു സ്‌കേറ്റ്‌ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com