'കൊറോണയെ തുരത്തുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനം'; പ്രഖ്യാപനവുമായി ജാക്കി ചാൻ

പുതിയ ആശയവുമായി വരികയാണെങ്കില്‍ അവര്‍ക്ക് ഒരു കോടി രൂപ നല്‍കി നന്ദി പറയുമെന്നും ജാക്കി ചാന്‍
'കൊറോണയെ തുരത്തുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനം'; പ്രഖ്യാപനവുമായി ജാക്കി ചാൻ

ചൈനയിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ലോകത്തെ ഭീതിയിലാക്കിയിരിക്കുകയാണ്. ആയിരത്തിൽ അധികം പേരാണ് കൊറോണ ബാധിച്ച് ജീവൻ വെടിഞ്ഞത്. ഇപ്പോൾ 25 ഓളം രാജ്യങ്ങളിലായി 40,000ത്തിൽ അധികം പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധയെ തുടർന്ന് ചൈനയിലെ പല ന​ഗരങ്ങളും അടച്ച നിലയിലാണ്. കൊറോണയെ തുരത്താനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ ശാസ്ത്ര ലോകം. അതിനിടെ കൊറോണ വൈറസിനെതിരേ മരുന്നു കണ്ടുപിടിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് സൂപ്പർതാരം ജാക്കി ചാൻ.

 കൊറോണ വൈറസിനെ നാട്ടില്‍ നിന്നോടിക്കാനുള്ള മരുന്ന് ആരെങ്കിലും കണ്ടു പിടിക്കുമെന്നു കരുതി തന്നെയാണ് താനിരിക്കുന്നതെന്നും അങ്ങനെ ഒരു വ്യക്തിയോ ഒരു സംഘടനയോ ഒരു പുതിയ ആശയവുമായി വരികയാണെങ്കില്‍ അവര്‍ക്ക് ഒരു കോടി രൂപ (ഒരു മില്യൺ യുവാൻ) നല്‍കി നന്ദി പറയുമെന്നും ജാക്കി ചാന്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കവെ അദ്ദേഹം പ്രഖ്യാപിച്ചതാണിത്. ചൈനയിലേക്ക് ദുരിതാശ്വാസമായി ഇതിനോടകം വലിയൊരു തുക അദ്ദേഹമെത്തിച്ചിരുന്നു.

ഇന്നലെ മാത്രം 103 പേരാണ് ചൈനയില്‍ മരിച്ചത് ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1016 ആയി. കൂടാതെ ഹോങ്കോങിലും ഫിലിപ്പിന്‍സിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 42300 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊറോണ ബാധിച്ചിട്ടുള്ളത്. മറ്റു രാജ്യങ്ങളിലായി 400 പേര്‍ക്കും കൊറോണ ബാധയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com