ഒഴിഞ്ഞുമാറിയിട്ടും ശല്യം തുടർന്നു, ഒടുവിൽ ഞാൻ ഒരിടി വച്ചുകൊടുത്തു; അമ്പലത്തിലുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നടി നീത 

തന്നെ ശല്യം ചെയ്തയാളെ കൈകാര്യം ചെയ്ത സംഭവം വിവരിക്കുകയായിരുന്നു നടി
ഒഴിഞ്ഞുമാറിയിട്ടും ശല്യം തുടർന്നു, ഒടുവിൽ ഞാൻ ഒരിടി വച്ചുകൊടുത്തു; അമ്പലത്തിലുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നടി നീത 

ബ്രിഡ് ഷൈന്‍ ഒരുക്കിയ ‘പൂമരം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് നീത പിള്ള. ദി കുങ്ഫു മാസ്റ്ററിലെ പ്രകടനത്തിലൂടെ ആക്ഷൻ ഹീറോയിൻ എന്ന വിശേഷണം നേടിയെടുക്കുകയായിരുന്നു നീത. സിനിമയിൽ ​ഗംഭീര പ്രകടനം കാഴ്ചവച്ച താരം ജീവിതത്തിലും ഇത്തരത്തിൽ പെരുമാറേണ്ട സാഹചര്യം ഉണ്ടായതിനെക്കുറിച്ചാണ് ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്. 

തന്നെ ശല്യം ചെയ്തയാളെ കൈകാര്യം ചെയ്ത സംഭവം വിവരിക്കുകയായിരുന്നു നടി. "ഞാന്‍ അമ്പലത്തില്‍ പോയപ്പോള്‍ ഒരാള്‍ ശല്യം ചെയ്യുന്നതായി തോന്നി. നമുക്ക് മനസിലാകുമല്ലോ. മാക്സിമം ഒഴിഞ്ഞുമാറി. കുറച്ച് കഴിഞ്ഞപ്പോഴും അയാളുടെ ശല്യം തുടര്‍ന്നുകൊണ്ടിരുന്നു. പുറത്തേക്ക് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരിടി വച്ചുകൊടുത്തു. വേറൊരാളോട് അയാള്‍ ഇത് ചെയ്യാന്‍ പാടില്ല”‌, നിത പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com