ആയുധം കയ്യിലേന്തി കുതിച്ചുചാടി 'കുട്ടിക്കുഞ്ഞാലി'; പ്രണവിന്റെ പോസ്റ്റര്‍ പുറത്ത്

ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തിക്കൊണ്ട് പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്റ്റര്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്
ആയുധം കയ്യിലേന്തി കുതിച്ചുചാടി 'കുട്ടിക്കുഞ്ഞാലി'; പ്രണവിന്റെ പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തിക്കൊണ്ട് പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്റ്റര്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. കയ്യില്‍ ആയുധവുമേന്തി കുതിച്ചു ചാടുന്ന പ്രണവിനെയാണ് പോസ്റ്ററില്‍ കാണുന്നത്. 

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കുഞ്ഞാലിമരക്കാരുടെ ചെറുപ്പകാലമായാണ് പ്രണവ് എത്തുന്നത്. മമ്മാലി അഥവ കുഞ്ഞാലി മരക്കാര്‍ നാലാമനാണ് പ്രണവ്. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തില്‍ നിന്നുള്ള പ്രണവിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.  

പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. രാജ്യത്തെ 5000 സ്‌ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com