'സ്‌കൂളില്‍ പഠിക്കുമ്പോള്‍ ശ്രദ്ധയെ ഇഷ്ടമായിരുന്നു, പക്ഷേ തുറന്നു പറയാന്‍ പേടി'; ടൈഗര്‍ ഷ്‌റോഫ്

തന്റെ ഇഷ്ടത്തെക്കുറിച്ച് ശ്രദ്ധയോട് തുറന്നു പറഞ്ഞിരുന്നില്ലെന്നും ടൈഗര്‍ വ്യക്തമാക്കി
'സ്‌കൂളില്‍ പഠിക്കുമ്പോള്‍ ശ്രദ്ധയെ ഇഷ്ടമായിരുന്നു, പക്ഷേ തുറന്നു പറയാന്‍ പേടി'; ടൈഗര്‍ ഷ്‌റോഫ്

ബോളിവുഡില്‍ നിരവധി ആരാധികമാരുള്ള താരമാണ് ടൈഗര്‍ ഷ്‌റോഫ്. ഇപ്പോള്‍ തന്റെ സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നടി ശ്രദ്ധ കപൂറിനെയാണ് ടൈഗര്‍ സ്‌നേഹിച്ചിരുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തനിക്ക് ശ്രദ്ധയെ ഇഷ്ടമായിരുന്നെന്നും എന്നാല്‍ തുറന്നു പറയാന്‍ പേടിയായിരുന്നു എന്നുമാണ് ടൈഗര്‍ പറയുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം ഭാഗിയുടെ പ്രമോഷന്റെ ഭാഗമായുള്ള ഇന്റര്‍വ്യൂയില്‍ വെച്ചാണ് തുറന്നു പറച്ചില്‍. 

തന്റെ ഇഷ്ടത്തെക്കുറിച്ച് ശ്രദ്ധയോട് തുറന്നു പറഞ്ഞിരുന്നില്ലെന്നും ടൈഗര്‍ വ്യക്തമാക്കി. 'എനിക്ക് പേടിയായിരുന്നു. ഞാന്‍ അവളെ നോക്കി നില്‍ക്കുമായിരുന്നു. മോശമായ രീതിയില്‍ ഒന്നുമല്ല. ദൂരെ നിന്ന് വെറുതെ നോക്കിനില്‍ക്കും. ഇടനാഴിയിലൂടെ എന്ന കടന്നുപോകുമ്പോള്‍ അവളുടെ മുടി പറക്കുമായിരുന്നു.' ടൈഗര്‍ പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്നാണ് ശ്രദ്ധ പറയുന്നത്. 

ഭാഗിയിലാണ് ആദ്യമായി ശ്രദ്ധ കപൂറും ടൈഗര്‍ ഷരോഫും ഒന്നിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ മൂന്നാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്. മാര്‍ച്ച് ആറിനാണ് ചിത്രം റിലീസിന് എത്തുന്നത്. റിതേഷ് ദേശ്മുഖും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com