'ഈ രാജ്യം ഇനി ഉറങ്ങില്ല'; എല്ലാ സാധാരണമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് അക്ഷന്തവ്യമായ തെറ്റെന്ന് ടൊവിനോ

നമ്മുടെ രാജ്യത്തിനു സാരമായി എന്തോ സംഭവിച്ചിട്ടുണ്ട്
'ഈ രാജ്യം ഇനി ഉറങ്ങില്ല'; എല്ലാ സാധാരണമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് അക്ഷന്തവ്യമായ തെറ്റെന്ന് ടൊവിനോ


കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍,മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടതിനു ശേഷവും നമ്മുടെ ഭരണസംവിധാനങ്ങള്‍ നിഷ്‌ക്രിയരായി ഇരിക്കുന്നെങ്കില്‍, നമ്മുടെ രാജ്യത്തിനു സാരമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് നടന്‍ ടൊവിനോ തോമസ്.  ജെഎന്‍യു കാമ്പസില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മുഖംമൂടി അക്രമണത്തില്‍ പ്രതിഷേധിച്ചാണ് പോസ്റ്റ്

നിങ്ങളുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ,ഇവിടെ എല്ലാം സാധാരണമാണു എന്നു നിങ്ങളില്‍ ആരെങ്കിലും ഇനിയും കരുതുന്നുണ്ടെങ്കില്‍ അക്ഷന്തവ്യമായ തെറ്റാണത്.മുഖമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ലെന്നും ടൊവിനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നേരത്തെ ആക്രമണത്തിനെതിരെ പ്രതിഷേധവുമായി നിവിന്‍ പോളി, പൃഥ്വിരാജ്, മഞ്ജുവാര്യര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തുവന്നിരുന്നു.

ടൊവിനോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

രാജ്യത്തെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍,മുഖമില്ലാത്ത ഭീരുക്കളാല്‍ അക്രമിക്കപ്പെട്ടതിനു ശേഷവും നമ്മുടെ ഭരണസംവിധാനങ്ങള്‍ നിഷ്‌ക്രിയരായി ഇരിക്കുന്നെങ്കില്‍ , നമ്മുടെ രാജ്യത്തിനു സാരമായി എന്തോ സംഭവിച്ചിട്ടുണ്ട്.നിങ്ങളുടെ രാഷ്ട്രീയം എന്തുമായിക്കൊള്ളട്ടെ,ഇവിടെ എല്ലാം സാധാരണമാണു എന്നു നിങ്ങളില്‍ ആരെങ്കിലും ഇനിയും കരുതുന്നുണ്ടെങ്കില്‍ അക്ഷന്തവ്യമായ തെറ്റാണത്.മുഖമൂടിയണിഞ്ഞ ഭീരുക്കള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നത് വരെ ഈ രാജ്യം ഇനി ഉറങ്ങില്ല !

ജയ് ഹിന്ദ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com