'ദീപികയുടെ ജെഎന്‍യു സന്ദര്‍ശനം ജനശ്രദ്ധ പിടിച്ചു പറ്റാന്‍, പുതിയ സിനിമയ്ക്ക് നല്ല മൈലേജ് ഉണ്ടാക്കി'; സന്ദീപ് വാര്യര്‍

'ദീപിക ഇന്ത്യയില്‍ ഏറ്റവുമധികം നികുതിയടയ്ക്കുന്ന നടിയാണ്. അതായത് അവര്‍ക്ക് നികുതിയെ കുറിച്ചൊക്കെ നല്ല ബോധ്യമുണ്ട്'
'ദീപികയുടെ ജെഎന്‍യു സന്ദര്‍ശനം ജനശ്രദ്ധ പിടിച്ചു പറ്റാന്‍, പുതിയ സിനിമയ്ക്ക് നല്ല മൈലേജ് ഉണ്ടാക്കി'; സന്ദീപ് വാര്യര്‍


ജെഎന്‍യുവില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ സന്ദര്‍ശിച്ചത് ജനശ്രദ്ധ പിടിച്ചുപറ്റാനാണെന്ന് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളില്‍ ദീപിക പോകാറുണ്ട്. ജെഎന്‍യു സന്ദര്‍ശനത്തിലൂടെ  ദേശീയ മാധ്യമങ്ങളില്‍ പരമാവധി മൈലേജ് നേടാന്‍ താരത്തിനായി എന്നാണ് സന്ദീപ് ഫേയ്‌സ്ബുക്കില്‍ കുറിക്കുന്നത്. താരം അടയ്ക്കുന്ന നികുതിയെക്കുറിച്ചും സന്ദീപ് കുറിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും നികുതിയടയ്ക്കുന്ന നടിയാണ് ദീപികയെന്നും അതിനെക്കുറിച്ചൊക്കെ ബോധ്യമുണ്ടെന്നുമാണ് പറയുന്നത്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഗീതനിശ നടത്തി പണം പിരിച്ച ശേഷം കണക്കു പുറത്തുവിടാത്ത മലയാള സിനിമയിലുള്ളവരെ പരാമര്‍ശിക്കാനും സന്ദീപ് മറന്നില്ല.

സന്ദീപ് വാര്യരുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ദീപിക പദുക്കോണ്‍ കുറേ ദിവസമായി പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി ജനങ്ങള്‍ കൂടുന്ന പല സ്ഥലങ്ങളിലും പോകുന്നുണ്ട്. എങ്ങനെ പരമാവധി ജനശ്രദ്ധ പിടിച്ചു പറ്റാം എന്നത് തന്നെയാണ് ലക്ഷ്യം .

ആയമ്മ ഇന്നലെ ജെഎന്‍യു ഇടത് സമരവേദിയില്‍ എത്തി കുറെ നേരം നില്‍ക്കുകയും ദേശീയ മാധ്യമങ്ങളില്‍ പരമാവധി മൈലേജ് നേടുകയും ചെയ്തു. സമരത്തെ പിന്തുണച്ച് ഒരൊറ്റ വാക്കുപോലും പറയാതെ ദീപിക പദുക്കോണ്‍ തിരികെ പോവുകയും ചെയ്തു. സമരത്തെ പിന്തുണച്ച് അവര്‍ ഒരു ട്വീറ്റ് പോലും ചെയ്തിട്ടില്ല. ദീപിക ഇന്ത്യയില്‍ ഏറ്റവുമധികം നികുതിയടയ്ക്കുന്ന നടിയാണ്. അതായത് അവര്‍ക്ക് നികുതിയെ കുറിച്ചൊക്കെ നല്ല ബോധ്യമുണ്ട്.

എന്തായാലും ദീപികയുടെ സന്ദര്‍ശനം അവരുടെ പുതിയ സിനിമയ്ക്ക് നല്ല മൈലേജ് ഉണ്ടാക്കി കൊടുത്തു. കേരളവര്‍മ്മയിലെ ഉളുപ്പില്ലാത്ത കവിത മോഷ്ടാവ് മുതല്‍ അംബാനിയുടെ കൂലിപ്പണിക്കാരനായ മാധ്യമ പ്രവര്‍ത്തകനടക്കം ദീപിക പദുകോണിന് പ്രമോഷന്‍ നല്‍കാന്‍ തുടങ്ങി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഗീതനിശ നടത്തി പണം പിരിച്ച ശേഷം കഴിഞ്ഞ രണ്ട് മാസക്കാലമായി അത് സംബന്ധിച്ച് ഒരു കണക്കും പുറത്തുവിടാത്ത റിമാ കല്ലിങ്കല്‍, ആഷിക്ക് അബു , ബിജി ബാല്‍ , ഷഹബാസ് അമന്‍ , സിത്താര കൃഷ്ണകുമാര്‍, സയനോര തുടങ്ങിയവരൊക്കെ ദീപിക പദുക്കോണിനെ കണ്ടുപഠിക്കണം. ചുരുങ്ങിയ പക്ഷം ദീപികയ്ക്ക് എല്ലാത്തിനും കണക്കുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com