എല്ലാവരും കൂടി ഒരു വീട്ടില്‍, ഓ നിങ്ങള്‍ എന്നാന്നു വെച്ചാ അങ്ങ് ചെയ്യന്നേ എന്ന് റാന്നിക്കാര്‍; സ്‌നേഹത്തെക്കുറിച്ച് അജു വര്‍ഗീസ്

റാന്നി വിട്ടുപോരുമ്പോള്‍ ഒരുപാട് സൗഹൃദങ്ങള്‍, ചിരികള്‍, ആശിര്‍വാദങ്ങള്‍ ഞങ്ങള്‍ ചേര്‍ത്തുപിടിക്കുന്നു എന്നാണ് താരം കുറിക്കുന്നത്
എല്ലാവരും കൂടി ഒരു വീട്ടില്‍, ഓ നിങ്ങള്‍ എന്നാന്നു വെച്ചാ അങ്ങ് ചെയ്യന്നേ എന്ന് റാന്നിക്കാര്‍; സ്‌നേഹത്തെക്കുറിച്ച് അജു വര്‍ഗീസ്

ജു വര്‍ഗീസ് നായകനായി എത്തുന്ന സാജന്‍ ബേക്കറിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. റാന്നിയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ റാന്നിക്കാരില്‍ നിന്നു കിട്ടിയ സ്‌നേഹത്തെക്കുറിച്ചും റാന്നിയുടെ സൗന്ദര്യത്തേക്കുറിച്ചുമുള്ള കുറിപ്പ് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് അജു വര്‍ഗീസ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മധു സാര്‍ നായകനായി അഭിനയിച്ച ഒരു ചിത്രമാണ് റാന്നിയില്‍ അവസാനമായി ഷൂട്ട് ചെയ്തത്. ഹോട്ടല്‍ റൂം ഒഴിവാക്കി അവിടെത്തന്നെയുള്ള ഒരു വീട്ടിലാണ് അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം അജു താമസിച്ചത്. റാന്നി വിട്ടുപോരുമ്പോള്‍ ഒരുപാട് സൗഹൃദങ്ങള്‍, ചിരികള്‍, ആശിര്‍വാദങ്ങള്‍ ഞങ്ങള്‍ ചേര്‍ത്തുപിടിക്കുന്നു എന്നാണ് താരം കുറിക്കുന്നത്. ഷൂട്ടിനിടെ പകര്‍ത്തിയ മനോഹരമായ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

അജു വര്‍ഗീസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

സാജൻ ബേക്കറിയുടെ ഷൂട്ടിനായി റാന്നിയിൽ ഞങ്ങൾ ചെന്നപ്പോൾ കേൾക്കാനിടയായ ഒരു കാര്യം അവിടെ ഇതിനു മുമ്പ് മധു-സാർ നായകനായി അഭിനയിച്ച ഒരു പടമാണ് അവസാനമായി ഷൂട്ട്‌ ചെയ്തത് എന്നാണ്. റാന്നിക്ക് റാന്നിയുടേത് മാത്രമായ സവിശേഷതകൾ ഉണ്ട്. അവിടുത്തെ ആൾക്കാർക്കും. വളരെ ഫോർവേഡ് ആയി ചിന്തിക്കുന്ന, ലോകം കണ്ട മനുഷ്യർ, 80-100 വർഷം പഴക്കം ചെന്ന വിദ്യാലയങ്ങൾ റാന്നിയുടെ വിദ്യാസമ്പന്നരായ ജനതയുടെ പ്രതീകമാണ്. ഒരു മലയോര പ്രദേശം ആണേലും റാന്നിയുടെ texture വേറെയാണ്.. കോടയും പച്ചപ്പുമല്ല മറിച്ച് nature-ഉമായി ഇണങ്ങി co-exist ചെയ്തു ജീവിക്കാൻ പഠിച്ച മനുഷ്യർ ജീവിക്കുന്ന ഒരു landscape ആണ് റാന്നി. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഏറ്റവും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതും പക്ഷെ ഇവിടെ തന്നെയാണ്. തിരിച്ചടികളിൽ നിന്നും ജീവിതം തിരിച്ചു പിടിച്ച സന്തോഷം, പ്രത്യാശ ഉള്ളവനാണ് ഓരോ റാന്നിക്കാരനും. അതുകൊണ്ട് തന്നെ വെറും ബിസിനസ്‌ എന്നുള്ള രീതിയിൽ ഈ നാടിനെ approach ചെയ്യരുത് എന്നു തോന്നി. ഹോട്ടൽ താമസം ഒഴിവാക്കി അവിടെ തന്നെയുള്ള ഒരു വീട്ടിൽ ആരുന്നു ഞങ്ങളുടെ താമസം. ഞാൻ, സംവിധായകൻ അരുൺ ചന്ദു, ADs, കൺട്രോളർ, എല്ലാരും കൂടി ഒരു വീട്ടിൽ, സീനുകൾ ഞങ്ങൾ അവിടെ ഇരുന്നു improvise ചെയ്യാൻ തുടങ്ങി, അവിടുത്തെ അന്തരീക്ഷം, ലാളിത്യം ഒരുപാട് സിനിമയെ സഹായിച്ചിട്ടുണ്ട്. ഒടുക്കം റാന്നി വിട്ടുപോരുമ്പോൾ ഒരുപാട് സൗഹൃദങ്ങൾ, ചിരികൾ, ആശിർവാദങ്ങൾ ഞങ്ങൾ ചേർത്തുപിടിക്കുന്നു. "ഓ നിങ്ങൾ എന്നാന്നു വെച്ചാ അങ്ങ് ചെയ്, റാന്നിയിൽ ഒരു കാര്യം നടക്കുമ്പോ നമ്മൾ സഹകരിക്കാതെ ഇരിക്കുമോ ".. ഓരോ തവണയും ഞങ്ങളെ ആശ്ലേഷിച്ച വാക്കുകൾ.

വിചാരിച്ച പ്രകാരം ഞങ്ങളുടെ ഷൂട്ടിംഗ് ഭംഗിയായി തന്നെ തീർന്നു. ഈ chart പ്രകാരം റാന്നിയിൽ സാജൻ ബേക്കറി -ടെ ഷൂട്ടിംഗ് ആഗ്രഹിച്ച പോലെ അവസാനിച്ച കാര്യം സന്തോഷത്തോടെ പങ്കു വെയ്ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com