കയ്യില്‍ കടന്നു പിടിച്ച് ചുംബിച്ച് ആരാധകന്‍; അസ്വസ്ഥയായി സാറാ അലിഖാന്‍; വിഡിയോ

മുംബൈയിലെ ജിമ്മില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെയായിരുന്നു സംഭവം
കയ്യില്‍ കടന്നു പിടിച്ച് ചുംബിച്ച് ആരാധകന്‍; അസ്വസ്ഥയായി സാറാ അലിഖാന്‍; വിഡിയോ

ബോളിവുഡിലെ പുത്തന്‍ താരോധയമാണ്  സാറ അലി ഖാന്‍. താരപുത്രിയ്ക്ക് ആരാധകരും ഏറെയാണ്. ആരാധകര്‍ക്കൊപ്പം സമയം ചെലവിടാനും ഫോട്ടോ എടുക്കാനും താരം തയാറാവാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം സാറയെ അസ്വസ്ഥയാക്കിയിരിക്കുകയാണ്. ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടയില്‍ താരത്തെ ഒരാള്‍ കയ്യില്‍ കടന്നു പിടിച്ച് ചുംബിക്കുകയായിരുന്നു.

മുംബൈയിലെ ജിമ്മില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. വര്‍ക്ക്ഔട്ട് കഴിഞ്ഞ് ഇറങ്ങിയ താരത്തിന്റെ അടുത്തേക്ക് ഫോട്ടോ എടുക്കാനും മറ്റുമായി ആരാധകര്‍ എത്തി. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഒരാള്‍ സാറയുടെ കയ്യില്‍ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തു. അപ്രതീക്ഷിത നീക്കത്തില്‍ സാറ അസ്വസ്ഥയായി.

സുരക്ഷാ ജീവനക്കാരന്‍ ഇയാളെ ഉടന്‍ മാറ്റി. പിന്നീട് മറ്റ് ആരാധകര്‍ക്കൊപ്പവും താരം ഫോട്ടോ എടുത്തെങ്കിലും അതൃപ്തി വ്യക്തമായിരുന്നു. വീണ്ടും ഇയാള്‍ താരത്തിന്റെ അടുത്തേക്ക് വരാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാരന്‍ മാറ്റുകയായിരുന്നു. ഉടനെ താരം കാറില്‍ കയറി പോയി. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റേയും മകളാണ് സാറ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com