നിങ്ങള്‍ കാണാന്‍ കാത്തിരുന്ന മുഖം അതാ, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ജീവന്‍ നല്‍കിയത് സൂരജ്; ചിത്രങ്ങള്‍ വൈറല്‍

റോബോട്ടിന്റെ വേഷം ധരിച്ച് തലഭാഗം കൈയില്‍ വെച്ച് നില്‍ക്കുന്ന സൂരജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്
നിങ്ങള്‍ കാണാന്‍ കാത്തിരുന്ന മുഖം അതാ, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ജീവന്‍ നല്‍കിയത് സൂരജ്; ചിത്രങ്ങള്‍ വൈറല്‍

ഴിഞ്ഞവര്‍ഷം മലയാളികളെ ഞെട്ടിച്ച സിനിമയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ മാത്രം നമ്മള്‍ കണ്ടിട്ടുള്ള റോബോട്ടിനെ നമ്മുടെ സ്വന്തം വീട്ടുകാരനാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്കായി. സുരാജ് വെഞ്ഞാറമൂടിന്റെ കൈ പിടിച്ച് നടന്ന കുഞ്ഞപ്പനാണ് പ്രേക്ഷകരുടെ മനംകവര്‍ന്നത്. ഇത് ശരിക്കും റോബോട്ട് തന്നെയാണോ? എങ്ങനെയാണ് അത് പ്രവര്‍ത്തിപ്പിക്കുന്നത്?  ഏതെങ്കിലും മനുഷ്യന്‍ അതിനുള്ളിലുണ്ടോ? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമായി യഥാര്‍ത്ഥ കുഞ്ഞപ്പന്റെ മുഖം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

സിനിമയിലും ടെലിവിഷനിലും നിറഞ്ഞു നില്‍ക്കുന്ന സുരജ് തേലക്കാടാണ് കുഞ്ഞപ്പന്റെ വേഷം അണിഞ്ഞ് എത്തിയത്. റോബോട്ടിന്റെ വേഷം ധരിച്ച് തലഭാഗം കൈയില്‍ വെച്ച് നില്‍ക്കുന്ന സൂരജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സൂരജിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. മുഖം കാണിക്കാനായില്ലെങ്കിലും മികച്ച പ്രകടനമാണ് കുഞ്ഞപ്പന്‍ കാഴ്ച വെച്ചത് എന്നാണ് പറയുന്നത്.

മുഖം കാണിക്കാതെ ഒരു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ഹിറ്റാക്കിയതിന്റെ സന്തോഷത്തിലാണ് സൂരജ്. റോബോട്ടിന് വേണ്ടി സൂരജ് എടുത്ത പ്രയത്‌നത്തെ പുകഴ്ത്തി നടന്‍ ഗിന്നസ് പക്രുവും രംഗത്തെത്തി. സിനിമയുടെ ആസ്വാദനത്തിന് തടസമാകേണ്ട എന്നു കരുതിയാണ് ഇതുവരെ ഈ വിവരം പുറത്തുവിടാതിരുന്നത് എന്നാണ് സംവിധായകന്‍ പറയുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ പദ്ധതിയുണ്ടെന്നും എന്നാല്‍ ഉടന്‍ ഉണ്ടാകില്ലെന്നും രതീഷ് പൊതുവാള്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com